മുടിതഴച്ചു വളരാൻ കറ്റാർവാഴ എണ്ണ കാച്ചുന്ന വിധം! മുടി കൊഴിച്ചിലിന് ഇനി ഉത്തമ പരിഹാരം.!! | Homemade Aloevera Hair Oil For Fast Hair Growth

Homemade Aloevera Hair Oil For Fast Hair Growth Malayalam : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് മുടികുഴച്ചിലിനും, തലയിലെ താരൻ പൂർണമായി മാറുവാനും, മുടിതഴച്ചു വളരാനും, മുടിയിലെ കായ് അകറ്റാനും ഉള്ള കറ്റാർവാഴ എണ്ണ കാച്ചുന്ന വിധമാണ്. എപ്പോൾ എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം കറ്റാർ വാഴയുടെ ഇലകൾ മുറിച്ചെടുക്കുക.

എന്നിട്ട് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക. അടുത്തതായി നല്ല കട്ടിയുള്ള ഒരു പാത്രം അടുപ്പത്തുവെച്ചു നല്ലപോലെ ചൂടാക്കുക. നന്നായി ചൂടായ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. കറ്റാർവാഴ മിക്സിയിൽ അടിച്ചെടുത്തതിന്റെ പകുതി അളവിലാണ് നമ്മൾ വെളിച്ചെണ്ണ ഇവിടെ എടുക്കേണ്ടത്.

Aloevera Hair Oil

വെളിച്ചെണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് അടിച്ചെടുത്തിട്ടുള്ള കറ്റാർവാഴയുടെ നീര് ചേർത്തു കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി കൊണ്ടിരിക്കുക. ഇല്ലെങ്കിൽ അടിപിടിക്കാൻ സാധ്യതയുണ്ട്. വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ എണ്ണ നല്ല ബ്രൗൺ കളർ ആകുകയോ അല്ലെങ്കിൽ എണ്ണ നന്നായി മുറുകി കഴിയുമ്പോൾ നമുക്കിത് അടുപ്പത്തു നിന്നും ഇറക്കി വെക്കാവുന്നതാണ്.

പിന്നീട് വെള്ളനനവ് ഇല്ലാത്ത ഒരു പാത്രത്തിലേക്ക് ഇത് അരിച്ചൊഴിക്കുക. ആവശ്യാനുസരണം നമുക്കിത് ഉപയോഗിക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Siju Njanickal

5/5 - (1 vote)