നാരങ്ങയുടെ തൊലി വെറുതെ കളയല്ലേ.. നാരങ്ങ തൊലി കൊണ്ട് അടിപൊളി ഡിഷ്‌വാഷ് ലിക്വിഡ് ഉണ്ടാക്കാം.!!

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നാരങ്ങയുടെ തോല് ഉപയോഗിച്ചു കൊണ്ടുള്ള അടിപൊളി ഡിഷ്‌വാഷ് ലിക്വിഡ് ആണ്. വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കാവുന്നതാണ്. നമ്മുടെ വീട്ടിലെ പാത്രങ്ങൾ വൃത്തിയാക്കി വെട്ടിത്തിളങ്ങാൻ ഈ ഡിഷ്‌വാഷ് ലിക്വിഡ് മതി. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഇവിടെ എടുത്തിരിക്കുന്നത്

11 നാരങ്ങയുടെ തോലും അതുപോലെ 4 നാരങ്ങയുമാണ്. കുറച്ചു കേടായ നാരങ്ങയൊക്കെയാണ് എടുത്തിരിക്കുന്നത്. ആദ്യം ഒരു പാത്രത്തിലേക്ക് എല്ലാ നാരങ്ങയുടെ തോലും ഇട്ടുകൊടുക്കുക. എന്നിട്ട് അതിലേക്ക് 4 നാരങ്ങ മുറിച്ചിട്ടുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുത്ത് ഒന്ന് വേവിക്കണം.

ഏകദേശം 20 മിനിറ്റ് ഇത് നമ്മൾ തിളപ്പിച്ചെടുക്കണം. വെള്ളം കുറവുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം തീ ഓഫ് ചെയ്‌ത്‌ തണുക്കാനായി വെക്കുക. പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് പേസ്റ്റ് പോലെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് ലൂസാക്കിയെടുക്കുക.

ഇനി ഇത് ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കി മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇത് ഒരു അരിപ്പയിലേക്കിട്ട് നല്ലപോലെ അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് വിനാഗിരി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: info tricks