ഇനി ചുമയുടെ പൊടി പോലും കാണില്ല! കഫക്കെട്ടും ചുമയും മാറ്റും കഫം ഉരുക്കി കളയും ഈ ടോണിക്.!! | Headache and Cold Home Remedies

Headache and Cold Home Remedies Malayalam : കൊറോണ ഒക്കെ വന്നു പോയതിന് ശേഷം ഇപ്പോൾ വരുന്ന വൈറൽ പനിയുടെ ഒപ്പം വരുന്ന ഒന്നാണ് കഫക്കെട്ട്. കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ഈ കഫക്കെട്ടിനാൽ വലയുകയാണ്. എന്നാൽ ഈ കഫം വേരോടെ പിഴുതെറിയാൻ കെൽപ്പുള്ള ഒരു ടോണിക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാലോ? അങ്ങനെയുള്ള ഒരു മാജിക്‌ ടോണിക്ക് ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

കുറച്ചു ചുവന്നുള്ളി തൊലി കളഞ്ഞ് വൃത്തിയായി കഴുകി എടുക്കണം. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേർക്കണം. ഒപ്പം ഒരു പിടി കൃഷ്ണതുളസി ഇല കഴുകി വൃത്തിയാക്കി എടുക്കണം.ഉള്ളി നന്നായി ചതച്ച് നീര് എടുക്കുക. അത്‌ കഴിഞ്ഞ് തുളസിയില നന്നായി ചതച്ച് എടുക്കണം. ഇഞ്ചിയും നന്നായി ചതച്ച് പിഴിഞ്ഞെടുക്കുക. ഇത് മൂന്നും ഒരേ അളവിൽ ഒരു പാത്രത്തിലേക്ക് ചേർക്കാം.

എത്ര വീതം ഉള്ളിനീരും ഇഞ്ചി നീരും തുളസിയില നീരും എടുത്തോ അത്രയും തന്നെ തേനും കൂടി ചേർക്കുക. അതായത് ഒരു സ്പൂൺ ഉള്ളിയുടെ നീര് എടുത്താൽ അത്രയും തന്നെ ഇഞ്ചിയുടെ നീരും തേനും തുളസി ഇലയുടെ നീരും എടുക്കണം.കുഞ്ഞു കുട്ടികൾക്ക് ഒരു നേരം 5 ml വീതവും മുതിർന്നവർക്ക് 10 ml വീതവും കുടിക്കാം. ദിവസം രണ്ടു നേരം വരെ കുടിക്കാവുന്നതാണ്.

വളരെ വേഗം ഫലം കാണുന്ന ഒരു ഒറ്റമൂലി ആണ് ഇത്. ഈ ടോണിക്ക് ഉണ്ടാക്കുന്ന ചേരുവകളും ഉണ്ടാക്കുന്ന വിധവും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. അപ്പോൾ എല്ലാവരും അത്‌ കണ്ടു നോക്കിയിട്ട് ഈ ടോണിക്ക് ഉണ്ടാക്കി ഉപയോഗിക്കൂ. ജലദോഷത്തിനും ചുമയ്ക്കും കഫക്കെട്ടിനും ഒക്കെ നൂറു ശതമാനം ഫലം ഉറപ്പ്.Video credit : Tips Of Idukki