തമ്പിക്കൊപ്പം കൃഷ്ണാ സ്റ്റോറിലെത്തുന്ന ഹരി.. ഞെട്ടലോടെ ബാലനും ശിവനും.. സാന്ത്വനത്തിലേക്ക് മടങ്ങാൻ തയ്യാറായി അപർണ.. പക്ഷേ തമ്പിയുടെ പുതിയ നീക്കങ്ങൾ അറിഞ്ഞാൽ പ്രേക്ഷകർ ഞെട്ടും.. | Santhwanam

ടെലിവിഷൻ പരമ്പരകളുടെ ഇതുവരെയുള്ള റേറ്റിംഗ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ രസക്കാഴ്ചകളും സംഭവവികാസങ്ങളും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നുകാണാറ്. ബാലന്റെയും ദേവിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വത്താണ് അവരുടെ അനുജന്മാർ. ഹരിയെയും ശിവനെയും കണ്ണനെയും കഴിഞ്ഞേ അവർക്ക് മാറ്റാരുമുള്ളൂ. സാന്ത്വനത്തിന്റെ ഐക്യവും

സമാധാനവും തകർക്കാൻ ഇതേവരെയും ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ ഹരിയുടെ ഭാര്യ അപർണയുടെ അച്ഛൻ തമ്പി സാന്ത്വനത്തിന് ഒരു ശക്തനായ എതിരാളി തന്നെയാണ്. ഗർഭിണിയായ മകളെ അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന തമ്പി ഹരിയെ തനിക്കൊപ്പം ചേർക്കാനുള്ള ശ്രമത്തിലായിരുന്നു. സ്വന്തം നിലപാടുകളിൽ ഉറച്ച് തമ്പിയോട് ചേരാൻ മടിച്ച ഹരി പ്രേക്ഷകർക്ക് ഒരു ആശ്വാസമായിരുന്നു. എന്നാൽ ഹരിയെ കൂടെ ചേർക്കാൻ തമ്പിക്ക് ഭീഷണിയുടെ മാർഗം എടുക്കേണ്ടി വന്നു. സാന്ത്വനത്തിന്റെ പുതിയ

പ്രോമോ വീഡിയോയിൽ ഹരിക്കൊപ്പം തന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും മറ്റ് പ്രോപ്പർട്ടികളും സന്ദർശിക്കുന്ന തമ്പിയെയാണ് കാണിക്കുന്നത്. കൃഷ്ണ സ്റ്റോർസിനടുത്തും സ്ഥലമുള്ളത് കൊണ്ട് ഹരിയെയും കൊണ്ട് അവിടെയും എത്തുകയാണ് തമ്പി. മനസില്ലാമനസോടെയാണ് ഹരി തമ്പിക്കൊപ്പം യാത്രക്കിറങ്ങുന്നത്. തമ്പിക്കൊപ്പം കൃഷ്ണാ സ്റ്റോറിന് മുന്നിലെത്തുന്ന ഹരിയെ കണ്ട് ബാലനും ശിവനുമെല്ലാം ആശങ്കയോടെ നിൽക്കുകയാണ്. അതേ സമയം ഹരിയും അപർണയും എന്നാണ് വീട്ടിലേക്ക് തിരിച്ചെത്തുകയെന്ന്

ദേവി വിളിച്ചു ചോദിക്കുന്നുണ്ട്. നാളെ തന്നെ സാന്ത്വനത്തിലേക്ക് എത്തുമെന്നാണ് അപർണയുടെ മറുപടി. ഇനിയും മടങ്ങാൻ തയ്യാറാകാത്ത പക്ഷം ഒരുപക്ഷേ ഹരി തന്നെ കൂട്ടാതെ സാന്ത്വനത്തിലേക്ക് പോകുമല്ലോ എന്നും അപർണ ദേവിയോട് പറയുന്നുണ്ട്. എന്താണെങ്കിലും ഹരി സാന്ത്വനത്തിലേക്ക് തിരിച്ചെത്തുന്ന എപ്പിസോഡുകൾക്കായാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളാണ് സാന്ത്വനത്തിന്.