ഇനി കിച്ചനും ബെഡ്‌റൂമും സുന്ദരമാക്കാം ഇങ്ങനെ ചെയ്‌താൽ.. ആണി അടിക്കണ്ട.. ഡ്രില്ലും ചെയ്യണ്ട.. | Hammer and Drill Easy Tips

Hammer and Drill Easy Tips Malayalam : നമ്മുടെ വീട് ഒരിക്കലും അടുക്കും ചിട്ടയും ഇല്ലാതെ കിടക്കുന്നത് സാധനങ്ങൾ ഒതുക്കി വയ്ക്കാനുള്ള സ്റ്റാൻഡ് ഒന്നും ഇല്ലാതെ വരുമ്പോഴാണ്. അധികം ചിലവില്ലാതെ കളയാൻ വച്ചിരിക്കുന്ന കുപ്പിയും പ്ലാസ്റ്റിക് പാത്രങ്ങളും ഉപയോഗിച്ചു തന്നെ നമുക്ക് ഇതിന് ഒരു പരിഹാരം കണ്ടെത്താം. ഇതിന് ആകെ വേണ്ടത് ഫെവിക്വിക്ക് ഹോം ഫിക്സ് ഗും മാത്രമാണ്.

ഏത് പ്രതലത്തിലും വളരെ എളുപ്പം ഒട്ടുന്ന ഒന്നാണ് ഇത്. പത്തു കിലോ വരെയുള്ള ഭാരം താങ്ങാൻ ഇതിന് കഴിയും.നമ്മുടെ വീട്ടിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്ന പ്ലാസ്റ്റിക് പാത്രം ഏതെങ്കിലും എടുത്ത് കമ്പി ചൂടാക്കി അടി ഭാഗത്ത്‌ നിറയെ ഹോൾ ഇടുക. അതിന് ശേഷം ഫെവിക്വിക്ക് ഹോം ഫിക്സ് എടുത്തിട്ട് ഈ ബോക്സിന്റെ ഒരു വശത്ത് തേച്ചിട്ട് നമ്മുടെ പാത്രം കഴുകുന്ന സിങ്കിന്റെ ഒരു വശത്ത് ഒട്ടിച്ചു വയ്ക്കാം.

നമ്മൾ പാത്രം കഴുകുന്ന സ്പോഞ്ച് ഇതിൽ ഇട്ടു വച്ചാൽ ഇത് നല്ല വൃത്തിയായി ഇരിക്കും. അതു പോലെ തന്നെ പാത്രം കഴുകുമ്പോൾ വരുന്ന വേസ്റ്റ് എളുപ്പം ഇട്ടു വയ്ക്കാനും ഇതു പോലെ ചെയ്തെടുക്കാം.ഒരു കുപ്പിയുടെ മുകൾ ഭാഗവും താഴത്തെ ഭാഗവും മുറിച്ചു കളഞ്ഞിട്ട് കുപ്പിയുടെ ഏതെങ്കിലും വശത്ത് ഹോം ഫിക്സ് തേച്ചിട്ട് ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കാം.

ഇതിലേക്ക് നമുക്ക് ചൂൽ ഇറക്കി വയ്ക്കാൻ സാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ ചൂലിന്റെ അറ്റം പൊട്ടുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.ഇതേ പോലെ മുറികളിൽ ചെടികൾ നടാനായി ഭിത്തിയിൽ ചെറിയ കണ്ടെയ്നർ ഒട്ടിച്ചിട്ട് അതിൽ ചെടികൾ നട്ട പാത്രം ഇറക്കി വയ്ക്കാൻ സാധിക്കും. ഇതു പോലെ തന്നെ അടുക്കളയിൽ സ്റ്റാൻഡും ഒക്കെ ഒട്ടിക്കുന്നത് ഉൾപ്പെടെ നിരവധി ടിപ് ഈ വിഡിയോയിൽ കാണിക്കുന്നുണ്ട്. Video Credit : Ansi’s Vlog

Rate this post