ബീറ്റ്റൂട്ട് മതി ഒറ്റ ദിവസം കൊണ്ട് നരച്ച മുടി കറുപ്പിക്കാം; കെമിക്കലുകൾ ഇല്ലാതെ ഒറ്റ ദിവസം കൊണ്ട് മുടി കറുപ്പിക്കാം!! | Hair Dye Natural tip

Hair Dye Natural tip: കെമിക്കലുകൾ ഇല്ലാതെ മുടി കറുപ്പിക്കാൻ ബീറ്റ്റൂട്ട് മാത്രം. ഇന്ന് തലമുടിയിലുണ്ടാകുന്ന നര മിക്ക ആളുകളുടെയും ഒരു പ്രധാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ തലമുടി കറുപ്പിക്കുന്നതിനുള്ള ധാരാളം ഉൽപന്നങ്ങൾ മാർക്കറ്റുകളിൽ ലഭ്യവുമാണ്. ഇവ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് റിസൾട്ട് ലഭിക്കുമെങ്കിലും ധാരാളം കെമിക്കലുകളാണ് ശരീരത്തിലേക്ക് എത്തിക്കുന്നത്.

എന്നാൽ വളരെ നാച്ചുറലായ രീതിയിൽ യാതൊരു കെമിക്കലും കൂടാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ ഡൈ ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിലെ പ്രധാന താരം ബീറ്റ്റൂട്ട് ആണ്. നര മാറാൻ മാത്രമല്ല മുടി വളരുന്നതിനും താരൻ അകറ്റുന്നതിനുമെല്ലാം ഈ ഹെയർ ഡൈ ഉപയോഗിക്കാം. ഇതിനായി നമ്മൾ എടുക്കുന്നത് ഒരു നല്ല നിറമുള്ള ബീറ്റ്റൂട്ടാണ്.

നമ്മൾ ഫ്രിഡ്ജിൽ വച്ച ബീറ്റ്റൂട്ട് എടുക്കുകയാണെങ്കിൽ നമുക്ക് നല്ലപോലെ അതിന്റെ നീര് കിട്ടും. നല്ല നിറമുള്ള ബീറ്റ്റൂട്ട് എടുത്താൽ മാത്രമേ നമ്മുടെ ഹെയർ പാക്കിന് നല്ല കളർ ലഭിക്കുകയുള്ളൂ. എടുത്ത് വച്ച ബീറ്റ്‌റൂട്ടിന്റെ തൊലിയെല്ലാം ചെത്തി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് കറക്കിയെടുക്കാം. ഇനി അരച്ചെടുത്ത ബീറ്റ്റൂട്ട് നല്ലപോലെ പിഴിഞ്ഞ് അതിന്റെ ജ്യൂസ് എടുക്കണം.

ഒട്ടും വെള്ളം ചേർക്കാതെ അതിന്റെ ജ്യൂസ് മാത്രമാണ് നമ്മൾ എടുക്കുന്നത്. ഈ ജ്യൂസാണ് ഹെയർ പാക്ക് ഉണ്ടാക്കാൻ വേണ്ട പ്രധാന ചേരുവ. ബീറ്റ്റൂട്ട് കഴിച്ചാൽ ശരീരത്തിന് വളരെ നല്ലതാണ് എന്ന പോലെ തന്നെ ഇത് തൊലിക്കും തലമുടിക്കുമെല്ലാം തന്നെ വളരെ നല്ലതാണ്. എടുത്ത് വച്ച ജ്യൂസ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് തിളപ്പിച്ചെടുക്കണം. ബീറ്റ്റൂട്ട് താരമായ ഈ ഹെയർ പാക്ക് തയ്യാറാക്കാൻ ഇനി എന്തൊക്കെ ചേരുവകൾ വേണമെന്നറിയണ്ടേ? വീഡിയോ കണ്ടോളൂ. Hair Dye Natural tip