
മുടിയുടെ പ്രശ്നങ്ങളെല്ലാം അകറ്റി തഴച്ചു വളരാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്ക്.!! | Hair Care Coconut hibiscus Tips Malayalam
ഇന്ന് പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. അതിനായി കടകളിൽ നിന്നും പല ഓയിലുകളും വാങ്ങി തേച്ച് പരീക്ഷിച്ചു ഫലം കാണാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്ക് അറിഞ്ഞിരിക്കാം.ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അലോവേരയും, ചെമ്പരത്തി പൂവും ആണ്.
ചെമ്പരത്തിപ്പൂ എടുക്കുന്ന അളവിനേക്കാൾ കുറച്ച് കൂട്ടിയാണ് അലോവേര എടുക്കേണ്ടത്. ആദ്യം തന്നെ ഹെയർ പാക്ക് തയ്യാറാക്കാൻ ആവശ്യമായ ചെമ്പരത്തിപ്പൂ പറിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിനുശേഷം അലോവേരയുടെ വലിയ തണ്ടു നോക്കി രണ്ടെണ്ണം പറിച്ചെടുക്കാം. പിന്നീട് അലോവേരയുടെ രണ്ട് അറ്റവും കട്ട് ചെയ്ത് കളഞ് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക. ശേഷം ചെമ്പരത്തി പൂവിന്റെ നടുക്കുള്ള ഭാഗവും തണ്ടും കളഞ്ഞ് ക്ലീൻ ചെയ്ത് എടുക്കുക.
അലോവേര കറ കളയാനായി അല്പനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. അലോവേരയുടെ കറ ദേഹത്തായാൽ അത് ചൊറിയാനുള്ള സാധ്യതയുണ്ട്.ശേഷം അലാവേരയും ചെമ്പരത്തി പൂവും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.അത് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കാവുന്നതാണ്. ശേഷം കുളിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് ഈ ഒരു പാക്ക് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് കഴുകി കളയണം.
അതിനോടൊപ്പം തന്നെ ആവശ്യമെങ്കിൽ തേങ്ങാപ്പാൽ, മുട്ടയുടെ വെള്ള എന്നിവ കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.മുടിയിൽ എണ്ണയുടെ അംശം കൂടുതൽ ഉണ്ടെങ്കിലാണ് മുട്ടയുടെ വെള്ള ചേർത്ത് ഉപയോഗിക്കേണ്ടത്.അതുപോലെ തേങ്ങാപ്പാൽ ചേർത്താൽ മുടി കൂടുതൽ സ്മൂത്ത് ആകുന്നതിന് സഹായിക്കും. ഈയൊരു പാക്ക് സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ മുടി തഴച്ചു വളരുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Tips Of Idukki