പേരക്ക ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. പേരക്ക മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ.. ആർക്കും അറിയാത്ത സൂത്രം പരിചയപ്പെടാം.!! | Guava Juice Recipe

ഒരു പേരയ്ക്ക കൊണ്ട് വീട്ടിൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവത്തെ കുറിച്ച് നോക്കാം. ഈ വിഭവം തയ്യാറാക്കാൻ ആയി പച്ച ആണെങ്കിലും പഴുത്ത പേരയ്ക്ക ആണെങ്കിലും കുഴപ്പമില്ല. പേരക്ക എടുത്തിട്ട് ഒരു പാത്രത്തിലേക്ക് നല്ലപോലെ ഒന്ന് ഗ്രേറ്റ്‌ ചെയ്തു എടുക്കുക.

ഗ്രേറ്റ്‌ ചെയ്ത് എടുക്കുന്നതാണ് ഏറ്റവും നല്ലത് എന്നാൽ ഗ്രേറ്റർ ഇല്ലാത്തവർ ചെറുതായിട്ട് അരിഞ്ഞു എടുത്താൽ മതിയാകും. അല്ലെങ്കിൽ ചോപ്പർ ഇട്ട് ചെറുതായിട്ട് എടുത്താലും മതിയാകും. ശേഷം അടുത്തതായി ഇത് നമുക്കൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. അടുത്തതായി എത്ര പേർക്കുള്ള ഡ്രിങ്ക് ആണ് ഉണ്ടാക്കേണ്ടത് അത്രയും അളവിൽ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം ഇത് അരഞ്ഞു കിട്ടുവാൻ ആവശ്യമായി കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക.

എന്നിട്ട് രണ്ടു ഗ്ലാസിൽ കുറച്ചു പുതിനയില അരിഞ്ഞതും കുറച്ചു നാരങ്ങ ചെറുതായി കട്ട് ചെയ്തതും ഇട്ടതിനുശേഷം സ്പൂൺ കൊണ്ട് ചെറുതായി ഒന്ന് ഇടിച്ചു കൊടുക്കുക. ഗ്ലാസ്സിലേക്ക് നാരങ്ങയും പുതിനയിലയും മുഴുവനായും ഉള്ള ഫ്ലെവർ ഇറങ്ങുവാൻ ആയിട്ട് ഇങ്ങനെ ചെയ്യുന്നത്. എന്നിട്ട് നമ്മൾ പേരയ്ക്ക മിക്സിയിലിട്ട് അടിച്ചെടുത്തത് രണ്ട് ഗ്ലാസിലും തുല്യമായ രീതിയിൽ ഒഴിച്ചു കൊടുക്കുക.

ശേഷം ഇതിലേക്ക് സോഡയോ വെള്ളമോ ചേർത്ത് കൊടുക്കുക. ഈചൂട് കാലത്ത് കുടിക്കുവാൻ പറ്റിയ ഏറ്റവും നല്ല ഒരു ഡ്രിങ്ക് ആണിത്. വയറും മനസ്സും ഒരുപോലെ നിറക്കാൻ പറ്റുന്ന ഒരു ഡ്രിങ്ക് ആണിത്. ഒരു നുള്ളു ഉപ്പും കൂടിയിട്ട് കുടിക്കുകയാണെങ്കിൽ ഡ്രിങ്ക് ആയിട്ട് മറ്റൊന്നും തന്നെ വേണമെന്ന് ഉണ്ടാകില്ല. വീട്ടിൽ അതിഥികൾ വരുമ്പോൾ ഒക്കെ എളുപ്പം തയ്യാറാക്കി കൊടുക്കാവുന്ന ഒരു ഡ്രിങ്ക് ആണിത്. Video credit: Grandmother Tips