2 പേരക്ക കൊണ്ടുള്ള ഈ മാജിക് ഒന്ന് കണ്ടു നോക്കൂ 😳 പേരക്ക കൊണ്ട് ഇങ്ങിനെയൊരു അത്ഭുതം ഇതുവരെ ആരും ചെയ്തിട്ടുണ്ടാകില്ല.!! 😋👌

പേരക്ക കൊണ്ട് ഇങ്ങിനെയൊരു അത്ഭുതം ഇതുവരെ ആരും ചെയ്തിട്ടുണ്ടാകില്ല.. 2 പേരക്ക കൊണ്ടുള്ള ഈ മാജിക് ഒന്ന് കണ്ടു നോക്കൂ.. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പേരക്ക കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പിയാണ്. പേരക്ക കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. അതുപോലെ തന്നെ പേരക്ക ജ്യൂസ് അടിച്ചു കുടിക്കുന്നവരും ഉണ്ടാകും. പക്ഷെ ഇങ്ങനൊരു വിഭവം നിങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടാകില്ല.

ഇത് ഒരു വെറൈറ്റി റെസിപ്പിയാണ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് രണ്ട് പേരക്കയാണ്. നല്ല പോലെ പഴുത്ത പേരക്കയല്ല, ചെറുതായി പഴുത്തത് മതിയാകും. അതിന്റെ മൂടുഭാഗവും മറ്റും കളഞ്ഞ് കഴുകി വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കുക. എന്നിട്ട് അതിലെ കുരുവുന്റെ ഭാഗം ഒരു കൈലുകൊണ്ടോ സ്പൂൺകൊണ്ടോ ചുരണ്ടിയെടുക്കുക. ബാക്കി വരുന്ന തൊണ്ടുപോലെയുള്ള പേരക്കയുടെ ഭാഗമാണ് നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത്.

അതിനുശേഷം ഇത് ഒരു ഗ്രേറ്റർ ഉപയോഗിച്ച് നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്കിടുക. അടുത്തതായി ഇതിലേക്ക് 1 spn കാശ്മീരിമുളക്പൊടി, കുറച്ച് ഉപ്പ്, 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, കറിവേപ്പില ചെറുതാക്കി അരിഞ്ഞത് എന്നിവ ചേർത്തുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് വിനാഗിരി, കുറച്ച് കായംപൊടി, 2 വലിയ spn വെളിച്ചെണ്ണ, കുറച്ച് തേങ്ങ ചിരകിയത് എന്നിവ കൂടി ചേർത്ത് കൈകൊണ്ട്

നല്ലപോലെ തിരുമി മിക്സ് ചെയ്യുക. ഉപ്പ് കുറവുണ്ടെങ്കിൽ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. അങ്ങിനെ പേരക്ക കൊണ്ടുള്ള അടിപൊളി ചമ്മന്തി ഇവിടെ റെഡിയായിട്ടുണ്ട്. ചോറിനു കൂടെ കഴിക്കാൻ ഈ ഒരു പേരക്ക ചമ്മന്തി മാത്രം മതിയാകും. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു വെറൈറ്റി ചമ്മന്തിയാണിത്. വീഡിയോയിൽ കാണിച്ചതു പോലെ നിങ്ങളും വീട്ടിൽ പേരക്ക കൊണ്ട് ഒന്ന് ഉണ്ടാക്കി നോക്കൂ.. Video credit: E&E Creations

Rate this post