ഒരു കപ്പ് ചെറുപയർ ഉണ്ടോ.? അസാധ്യ രുചിയിൽ ചെറുപയർ പായസം ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ!

ചെറുപയറും പാലും ഉപയോഗിച്ച് വളരെ ടേസ്റ്റിയായ ഒരു പായസമാണ് നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്. പശുവിൻ പാൽ ആണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്. തേങ്ങാപാൽ ആയാലും കുഴപ്പമില്ല. എങ്ങിനെയാണ് ഇത് തയ്യാറാകുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 1 cup ചെറുപയർ ആണ്.

ഇത് നല്ലപോലെ കഴുകിയെടുത്ത് ഒരു കുക്കറിൽ ഇടുക. ഇതിലേക്ക് 3 കപ്പ് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. എന്നിട്ട് വേവിച്ചെടുത്ത ചെറുപയർ നല്ലപോലെ ഉടച്ചെടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ 300g ശർക്കരയും 3/4 കപ്പ് വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക. എന്നിട്ട് ഉരുക്കിയ ശർക്കര ലായനി വേവിച്ച ചെറുപയറിലേക്ക് അരിച്ച് ഒഴിക്കുക.

എന്നിട്ട് നല്ലപോലെ ഇളക്കിയെടുത്ത് വേവിക്കുക. അടുത്തതായി ഇതിലേക്ക് 2 tsp നെയ്യ് ചേർത്ത് മിക്സ് ചെയ്യുക. 5 മിനിറ്റ് വേവിച്ച ശേഷം അതിലേക്ക് 2 കപ്പ് പാൽ ചേർത്ത് മിക്സ് ചെയ്ത് തിളപ്പിച്ചെടുക്കുക. അതിനുശേഷം ഒരു ഗ്ലാസിൽ 2 ഏലക്കായ പൊടിച്ചത്, 3/4 tsp ചുക്കുപൊടി (ഇഞ്ചി ഉണക്കിപ്പൊടിച്ചത്), 1/2 tsp ചെറിയ ജീരകം പൊടിച്ചത, 2 tbsp പാൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

അതിനുശേഷം ഇത് പായസത്തിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് നല്ലപോലെ തിളപ്പിച്ചാൽ നമ്മുടെ ടേസ്റ്റിയായ ചെറുപയറുപ്പായാസം റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video Credit : Kannur kitchen