പച്ചമുന്തിരി മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ.. അപ്പോൾ കാണാം മാജിക്; ഒരു തവണ ഇങ്ങനെ ചെയ്യൂ.. അടിപൊളിയാണേ!! | grape lime juice

നാരങ്ങാവെള്ളം ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണില്ല. ഏത് കാലാവസ്ഥയിലും ആളുകൾ ഇഷ്ടപ്പെടുന്നതും ക്ഷീണമകറ്റാൻ ഉപയോഗിക്കുന്നതുമായ ഒരു പാനീയമാണ് നാരങ്ങാവെള്ളം എന്ന് പറയുന്നത്. രാസവസ്തുക്കൾ ഒന്നുംതന്നെ ചേരാത്തത് കൊണ്ടു തന്നെ ഇത് എല്ലാവർക്കും വളരെയധികം യോജിച്ച ഒരു ശീതള പാനീയം കൂടിയാണ്.

എന്നാൽ നാരങ്ങാവെള്ളത്തിൽ വ്യത്യസ്തതകൾ പരീക്ഷിക്കുന്നവർക്കായി ഇന്ന് പുതിയ ഒരു രീതിയാണ് പരിചയപ്പെടുത്താൻ പോകുന്നത്. മുന്തിരിങ്ങാ കൊണ്ട് എങ്ങനെ വളരെ എളുപ്പത്തിൽ നാരങ്ങാവെള്ളം തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പച്ചമുന്തിരി എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് ഒരു ചെറിയ തുണ്ട് ഇഞ്ചി,

ഒരു സാമാന്യം വലിപ്പമുള്ള ചെറു നാരങ്ങ പിഴിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർത്തു നന്നായി ഒന്ന് അടിച്ചെടുക്കാം. ഇത് അടിച്ചെടുത്ത ശേഷം മാത്രം വെള്ളം ഒഴിച്ചു കൊടുത്താൽ മതിയാകും. ഇത് മിക്സിയുടെ ജാറിൽ നിന്ന് അരിച്ചു വേണം ഗ്ലാസ്സിലേക്ക് പകർന്ന് ഇടുവാൻ. അതിനുശേഷം ഇത് സെർവ്‌ ചെയ്യാവുന്നതാണ്. തണുത്ത വെള്ളത്തിൽ

ആണ് ഈ പാനീയം ഉണ്ടാക്കുന്നത് എങ്കിൽ ഐസ് ക്യൂബ് പിന്നീട് ഇടേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല. വളരെ വ്യത്യസ്തവും ആരോഗ്യഗുണങ്ങൾ ഏറെ ഉള്ളതുമായ ഒരു പാനീയമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കണ്ടു നോക്കാം. Video credit : ഉമ്മച്ചിന്റെ അടുക്കള by shereena