കറുത്ത മുന്തിരി ഒന്ന് ആവിയിൽ വേവിച്ചു നോക്കു അപ്പോൾ കാണാം മാജിക്! 😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳👌

കറുത്ത മുന്തിരി ഒന്ന് ആവിയിൽ വേവിച്ചു നോക്കു അപ്പോൾ കാണാം മാജിക്! ഇത്ര നാളും ഇത് തോന്നീലല്ലോ!! കറുത്ത മുന്തിരി ഇഷ്ടമാണോ നിങ്ങൾക്ക്.? ഇന്ന് നമ്മൾ കറുത്ത മുന്തിരി ഉപയോഗിച്ച് ഒരു അടിപൊളി ഐറ്റമാണ് ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത്. അതിനായി 1/2 kg ജ്യൂസ് ഒക്കെ അടിക്കാൻ വാങ്ങാറുള്ള കുരുവുള്ള കറുത്ത മുന്തിരിയാണ് എടുത്തിരിക്കുന്നത്. ആദ്യം ഈ കറുത്ത മുന്തിരി നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക.

എന്നിട്ട് ഒരു പാത്രത്തിലാക്കി മൂടിവെക്കുക. അടുത്തതായി മുന്തിരി നമുക്ക് ആവിയിൽ ഒന്ന് വേവിച്ച് എടുക്കണം. അതിനായി ഒരു ഇഡലിപാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അടുപ്പത്തുവെച്ചു ചൂടാക്കുക. വെള്ളം തിളച്ച് ആവി വരുമ്പോൾ ഇഡലി തട്ടുവെച്ച് അതിനുമുകളിൽ മുന്തിരി വെച്ചിട്ടുള്ള പാത്രം ഇറക്കി വെക്കാവുന്നതാണ്. ആവിയിൽ മുന്തിരി വെന്തുകഴിഞ്ഞാൽ നമുക്കിത് പുറത്തേക്ക് എടുക്കാം. ആവിയിൽ മുന്തിരിയുടെ ചാറും അതിൽ ഉണ്ടാകും.

ചൂടാറിയശേഷം ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്കിട്ട് ഒന്ന് അടിച്ചെടുക്കുക. എന്നിട്ട് ഒരു അരിപ്പ ഉപയോഗിച്ച് ഇത് ഒരു പാനിലേക്ക് അരിച്ചെടുക്കാവുന്നതാണ്. അതിനുശേഷം 1 spn കോൺഫ്ലോർ ഒന്ന് കലക്കിയെടുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് 1 ചെറിയ കപ്പ് പഞ്ചസാര ചേർത്ത് എല്ലാകൂടെ നല്ലപോലെ മിക്സ് ചെയ്തശേഷം ഇത് അടുപ്പത്ത്‌വെച്ചു ചൂടാക്കുക. എന്നിട്ട് ഇത് ഒരു കയിലുകൊണ്ട് നന്നായി ഇളക്കികൊണ്ടേ

ഇരിക്കുക. തീയിൽ നല്ലപോലെ മുന്തിരിജ്യൂസ് വറ്റിവരുമ്പോൾ ഇതിലേക്ക് 1 spn നെയ്യ് അല്ലെങ്കിൽ ബട്ടർ ചേർത്ത് നന്നായി ഇളക്കിക്കൊണ്ടേയിരിക്കുക. നല്ലപോലെ വറ്റിക്കഴിയുമ്പോൾ നമുക്കിത് തീ ഓഫാക്കി ഇറക്കിവെക്കാവുന്നതാണ്. ചൂടാറിക്കഴിയുമ്പോൾ കടയിൽ നിന്നും വാങ്ങുന്ന അടിപൊളി മുന്തിരി ജാം ആയിട്ടുണ്ടാകും. ഇത് ചില്ലുകുപ്പിയിലോ മറ്റും സൂക്ഷിക്കാവുന്നതാണ്. നിങ്ങളും ഉണ്ടാക്കി നോക്കൂ.. Video credit: E&E Creations

Rate this post