വെറും 2 സെക്കൻഡിൽ പല്ലിയെ തുരുത്തി ഓടിക്കാൻ ഇതു മാത്രം മതി; ഇനി പല്ലി വാലും ചുരുട്ടി ഓടിക്കോളും!! | Get Rid Of Lizards Poop And Nuisance

Get Rid Of Lizards Poop And Nuisance

Get Rid Of Lizards Poop And Nuisance : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി ശല്യം. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ പല്ലികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. മിക്കപ്പോഴും മുട്ടത്തോട് വെച്ച് പല്ലികളെ തുരത്താനായി ശ്രമിക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇത് വർക്ക് ചെയ്യാറില്ല. കൂടാതെ പല്ലിക്കാട്ടം അരിയിലും മറ്റും വീണ് പ്രത്യേക മണം തന്നെ പലപ്പോഴും ഉണ്ടാകാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ പല്ലിയെ തുരത്താനായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മിശ്രിതത്തിന്റെ കൂട്ട് മനസ്സിലാക്കാം. പല്ലി ശല്യം പാടെ ഒഴിവാക്കാനായി മിശ്രിതം തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ തിളച്ച വെള്ളം, കർപ്പൂരം, ഒരു കഷണം പട്ട ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കർപ്പൂരത്തിന്റെ 2 കട്ട തരിയായി പൊടിച്ചെടുക്കുക.

അതുപോലെ പട്ടയുടെ കഷണവും നല്ല തരിയായി പൊടിച്ചെടുക്കണം. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു ഗ്ലാസ് തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. പൊടി ചേർത്ത വെള്ളം നല്ലതുപോലെ മിക്സ് ചെയ്യണം. വെള്ളം ഒന്ന് ചൂടാറി വരുമ്പോൾ ഒരു സ്പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്. ശേഷം പല്ലിയുടെ ശല്യം കൂടുതലായുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി.

ഇങ്ങനെ ചെയ്യുമ്പോൾ എത്ര കടുത്ത പല്ലി ശല്യവും ഉറപ്പായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല യാതൊരുവിധ കെമിക്കലുകളും ഇതിൽ ഉപയോഗിക്കുന്നുമില്ല. ഈയൊരു വെള്ളം തളിക്കുമ്പോൾ ഒരു പ്രത്യേക ഗന്ധമാണ് ഉണ്ടാവുക. അത് പല്ലികളെ തുരത്താനായി സഹായിക്കുന്നു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Grandmother Tips