ഇങ്ങനെ ചെയ്താൽ ഏത് പല്ലി ഇനി പറ പറക്കും.. പല്ലിയെ വീട്ടിൽ കണി കാണാൻ പോലും ഇനി കിട്ടില്ല!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് പല്ലിയെ വീട്ടിൽ നിന്നും തുരത്താനുള്ള കുറച്ചു പൊടികൈകളെ കുറിച്ചാണ്. ഇതിൽ പലതും നമുക്ക് നല്ല റിസൾട്ട് കിട്ടുന്നതാണ്. പല്ലികൾക്ക് വെള്ളത്തോട് കുറച്ചു ഇഷ്ടമുള്ളത് കൊണ്ടാണെന്നു തോനുന്നു കുളിമുറിയിലും അടുക്കളയിലുമൊക്കെ എപ്പോഴും കാണാം.

പിന്നെ കൂടുതലായും കാണുന്നത് ഫർണിച്ചറുകൾക്ക് ഇടയിലും എയർ ഹോളിലുമായിരിക്കും. പഴമക്കാർ പറഞ്ഞിട്ടുള്ള കാര്യമാണ് പല്ലിയെ തുരത്താൻ മുട്ടത്തോടും പക്ഷി തൂവലും മതിയെന്ന്. പക്ഷികളുടെ സാനിധ്യം പല്ലികൾ ഭയപ്പെടുന്ന ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ പക്ഷിയുടെ തൂവലുകൾ അല്ലെങ്കിൽ മുട്ടത്തോട് പല്ലികൾ ഉള്ള സ്ഥലങ്ങളിൽ വെക്കുന്നത് നല്ലതാണ്.

പക്ഷെ അതൊക്കെ പണ്ടത്തെ പല്ലികൾക്ക് ആണെന്ന് തോനുന്നു ഭയം. എന്നാൽ ഇന്ന് പല്ലികൾ മുട്ടത്തൊണ്ടിലൊക്കെ കേറിനരങ്ങുന്നതാണ് കാണുന്നത്. നാഫ്തലിൻ ഗുളികകൾ പല്ലിയെ തുരത്താനുപയോഗിക്കുന്ന മറ്റൊരു മാർഗമാണ്. കുട്ടികൾ ഉള്ള വീടുകളാണെങ്കിൽ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മറ്റൊരു വഴി എന്ന് പറയുന്നത് കാപ്പി പൊടിയാണ്.

കാപ്പിപൊടിയും പുകയിലയും കൂടിച്ചേർന്ന മിശ്രിതം ചെറിയ ബോളുകളായി പല്ലി ഉള്ള സ്ഥലങ്ങളിൽ വെക്കുകയാണെങ്കിൽ പല്ലിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ബാക്കി വരുന്ന പല്ലിയെ തുരത്താനുള്ള അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Easy Tips 4 U