വെളുത്തുള്ളി ഇട്ട്‌ തിളപ്പിച്ച വെള്ളം കുടിച്ചാൽ.. തീർച്ചയായും അറിയണം ഇതിന്റെ അത്ഭുത ഗുണങ്ങൾ.!! | Garlic hot water health benefits

ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് ഓവർഡോസ് കഴിക്കുന്നത് മലയാളികളുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കള തോട്ടങ്ങളിലും ഉള്ള പല ആഹാര വസ്തുക്കളും ഉത്തമ ഔഷധങ്ങൾ ആണെന്ന് പലർക്കും അറിയില്ല. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ അനവധിയാണ്, ഇതിലെ ആന്റി ആക്സിഡന്റ് വൈറ്റമിൻ എ, വൈറ്റമിൻ ബി വൺ, വൈറ്റമിൻ സി തുടങ്ങിയ ഘടകങ്ങൾ

മനുഷ്യനിലെ പല രോഗങ്ങൾക്കുമുള്ള ഉത്തമ ഔഷധമാണ്. വയറു വേദനയും വയർ സംബന്ധമായ മറ്റ് അസുഖങ്ങൾ ഇല്ലാതാക്കാനും വെളുത്തുള്ളി ഉത്തമ ഔഷധമാണ്. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞത് അരകപ്പ് വെള്ളത്തിൽ ഇട്ടു കുടിച്ചാൽ മതി. വെളുത്തുള്ളിയുടെ ഉപയോഗം ദഹനത്തിന് ഗുണം ചെയ്യും, വിരശല്യം ഇല്ലാതാക്കും. ശരീരത്തിൽ അടിഞ്ഞു കൂടിയ വിഷാംശങ്ങൾ ഇല്ലാതാക്കും,

കൊളസ്ട്രോൾ നില കുറയ്ക്കാൻ അത്യുത്തമമാണ് വെളുത്തുള്ളി. ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇത് ഉപകരിക്കും. ക്യാൻസർ പോലുള്ള മഹാരോഗങ്ങൾ വരെ തടയാൻ വെളുത്തുള്ളിയിലെ ആന്റി ഓക്സൈഡുകൾ സഹായിക്കുന്നു. വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ പൊണ്ണത്തടി കുറയും നഷ്ടപ്പെട്ട ഊർജവും

ആരോഗ്യവും തിരിച്ചു കിട്ടുകയും ചെയ്യുന്നു. ശരീരത്തിലെ കൊളസ്ട്രോൾ ഇന്റെ അളവ് ഇല്ലാതാക്കി ഹൃദയത്തിന്റെ ആരോഗ്യനില വർദ്ധിപ്പിക്കുന്നതിനും ഈ പാനീയം ഉത്തമമാണ്. വെളുത്തുള്ളി കൂർക്കംവലി തടയാൻ ഉത്തമമാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംബന്ധമായ അലിസിൻ ആണ് വെളുത്തുള്ളിക്ക് ഔഷധ ഗുണങ്ങൾ പ്രധാനം ചെയ്യുന്നത്. വെളുത്തുള്ളിയെ കുറിച്ച് കൂടുതൽ അറിയാം വീഡിയോ മുഴുവനായും കാണൂ.. Video credit : EasyHealth