ഒറ്റ തവണ ഇത് ചെയ്താൽ മാസങ്ങളോളം ഫ്രിഡ്ജ് ക്ലീൻ ചെയ്യുകയേ വേണ്ട.. എപ്പോളും പുത്തൻ ആയിരിക്കും.!! | Fridge Cleaning Easy Kitchen Tips
Fridge Cleaning Easy Kitchen Tips Malayalam : മിക്ക വീടുകളിലും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ് അടുക്കള വൃത്തിയാക്കൽ. അത്തരം പണികൾ എളുപ്പമാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ചില ഐഡിയകൾ മനസ്സിലാക്കാം. കട്ടിങ് ബോർഡിൽ വച്ച് ഇറച്ചി,മീൻ എന്നിവ മുറിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന രൂക്ഷഗന്ധം ഒഴിവാക്കാനായി അല്പം ഉപ്പ് ഇട്ട് സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്. അതുപോലെ കട്ടിങ് ബോർഡിൽ ഉണ്ടാകുന്ന പൂപ്പൽ ഒഴിവാക്കാനായി കട്ടിങ് ബോർഡ് കഴുകി
വെള്ളം കളഞ്ഞ് നന്നായി തുടച്ച് ശേഷം ഒരു ഓയിൽ ബ്രഷ് ഉപയോഗിച്ച് അൽപ്പം എണ്ണ തടവി വെച്ചാൽ മതി.മുളകുപൊടി, ദീർഘകാലം ഉപയോഗിക്കാനായി ഒരു പ്ലാസ്റ്റിക് പാത്രത്തിലോ മറ്റോ ഇട്ട ശേഷം അല്പം കായം കൂടി അതിലേക്ക് ചേർത്ത് വെച്ചാൽ മതി. മല്ലിപ്പൊടി, മുളകുപൊടി എന്നിവ കട്ടകുത്തി കേടു വരാതിരിക്കാൻ അല്പം ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്.നാരങ്ങ, ഓറഞ്ച് എന്നിവയുടെ തൊലി കളയാതെ അല്പം വെള്ളം ഒഴിച്ച് ചൂടാക്കി

അതിന്റെ വെള്ളം മാത്രം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വച്ചാൽ ടേബിൾ, സ്ലാബ് പോലുള്ള ഭാഗങ്ങൾ തുടയ്ക്കാനായി ഉപയോഗിക്കാം. ഇതിന് അത്യാവശ്യം നല്ല മണമുള്ള തിനാൽ ദുർഗന്ധങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ഇറച്ചി,മീൻ എന്നിവ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ രക്തക്കറ ഉണ്ടാകുന്നത് ഒഴിവാക്കാനായി പ്ലാസ്റ്റിക് റാപ്പർ വാങ്ങി ഫ്രിഡ്ജിനകത്തെ സ്റ്റാൻഡുകളിൽ ഒട്ടിച്ചു കൊടുക്കാവുന്നതാണ്.
ഫ്രീസറിൽ മാത്രമല്ല മറ്റ് ഭാഗങ്ങളിലും പ്ലാസ്റ്റിക് റാപ്പർ ഉപയോഗപ്പെടുത്താം. അതുപോലെ ഫ്രിഡ്ജിനെ പുറത്തെ പിടിയിലും പ്ലാസ്റ്റിക് റാപ്പർ ചെയ്തു വെച്ചാൽ അഴുക്ക് പിടിക്കാതെ സൂക്ഷിക്കാൻ സാധിക്കും. ഇത് റോൾ രൂപത്തിൽ കടകളിൽ നിന്നും വാങ്ങാനായി സാധിക്കുന്നതാണ്. ആപ്പ ചട്ടി പോലുള്ള പാത്രങ്ങളുടെ അടപ്പിന് നടുക്കുള്ള സ്ക്രൂ എപ്പോഴും ഇളകി വരുന്നുണ്ടെങ്കിൽ അത് ഇല്ലാതാക്കാനായി കുറച്ച് നൂലെടുത്ത് സ്ക്രൂവിന്റെ ഭാഗത്ത് ചുറ്റി വെച്ചാൽ മതിയാകും. Video Credit : Ansi’s Vlog