ഗോതമ്പു പൊടിയും മുട്ടയും കൊണ്ടൊരു പുത്തൻ പഞ്ഞിക്കൂട്ട്.. എത്ര കഴിച്ചാലും മതിവരില്ല; എന്താ സ്വാദ്.!! | Fluffy pancake recipe
Fluffy pancake recipe malayalam : നല്ലൊരു പഞ്ഞികൂട്ട് വിഭവം.. രാവിലെ ഇനി എന്തെളുപ്പം, ഗോതമ്പ് പൊടിയും, മുട്ടയും കൊണ്ട് വളരെ രുചികരമായ പഞ്ഞിക്കെട്ട് പലഹാരം. വായിലിട്ടാൽ അലിഞ്ഞു പോകും ബ്രേക്ക്ഫാസ്റ്റ് ഇത് തയ്യാറാക്കാൻ അധികം സമയം എടുക്കുന്നില്ല. ഒരു തവണ ഇത് കഴിച്ചു കഴിഞ്ഞാൽ ഇത്രയും മൃദുവായി ഒരു പലഹാരം എല്ലാവർക്കും ഇഷ്ടമാവും. ഈ പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത്
മൂന്നു മുട്ടയുടെ മഞ്ഞയും വെള്ളയും പ്രത്യേകം മാറ്റിയെടുക്കാം. ശേഷം മുട്ടയുടെ വെള്ള ഒരു ബീറ്റർ കൊണ്ട് നന്നായിട്ട് പതപ്പിച്ചെടുക്കുക, ബീറ്റർ ഉപയോഗിച്ച് തന്നെ ഇത് പതിപ്പിക്കാൻ ശ്രമിക്കുക. അത്രയും സോഫ്റ്റ് ആയാൽ മാത്രമേ ഈ ഒരു പലഹാരത്തിന് ഒരു സോഫ്റ്റ്നസ് കിട്ടുകയുള്ളു. അതിനുശേഷം മുട്ടയുടെ മഞ്ഞ നന്നായിട്ട് അടിച്ചെടുക്കുക അതിലേക്ക് ഗോതമ്പ് പൊടിയും

അടിച്ചെടുത്തിട്ടുള്ള മുട്ടയുടെ വെള്ളയും ചേർത്തു കൊടുക്കാം. ഒരു നുള്ള് ഉപ്പും ചേർത്ത് വീണ്ടും ഇത് ഒരു നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം. അതിനുശേഷം ഒരു ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്ക് മാവ് കുറച്ച് കട്ടിയിൽ തന്നെ ഒഴിച്ചുകൊടുക്കുക. വളരെ രുചികരമായിട്ടുള്ള ഈ ഒരു പാൻ കേക്ക് നിങ്ങൾക്ക് മറിച്ചിട്ട് വേവിച്ചെടുക്കാം.
വളരെ ഹെൽത്തിയും ടേസ്റ്റിയുമായുള്ള ഈയൊരു പലഹാരം എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit : Mums Daily