പുതിയ ട്രിക്ക് ഇഡ്ഡലി പൊങ്ങിവരും ഇങ്ങനെ ചെയ്‌താൽ; ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ..

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് അരിപൊടികൊണ്ടുള്ള നല്ല സോഫ്റ്റ് ഇഡലിയാണ്. ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ ഇഡലി നല്ല സോഫ്‌റ്റും പഞ്ഞിപോലെയുമായി കിട്ടും. അതുപോലെ തന്നെ ഇഡ്ഡലി പൊങ്ങിവരാനുള്ള ഒരു ട്രിക്കും നമ്മൾ ഇവിടെ ഉപയോഗിക്കുന്നുണ്ട്.

നല്ല സോഫ്റ്റ് ഇഡലി തയ്യാറക്കുന്നത് എങ്ങിനെയെന്ന് നോക്കാം. അതിനായി ആദ്യം കാൽ കപ്പ് ഉഴുന്ന്, രണ്ടു നുള്ള് ഉലുവ എന്നിവ നല്ലപോലെ കഴുകി എടുക്കുക. എന്നിട്ട് അതിലേക്ക് ചൂടുവെള്ളം ചേർത്ത് അടച്ചുവെച്ച് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ കുതിരാൻ വെക്കുക. അടുത്തതായി ഒരു പ്ലേറ്റിൽ 1 1/4 കപ്പ് നൈസ് അരിപൊടി ആവി വരുന്ന ഒരു സ്റ്റീമറിൽ വെച്ച് രണ്ട് മൂന്ന് മിനിറ്റ് ഒന്ന് ആവികൊള്ളിക്കുക.

ഇങ്ങനെ ചെയ്താൽ ഇഡലി നന്നായി പൊങ്ങിവരുകയും സോഫ്റ്റാവുകയും ചെയ്യും. അടുത്തതായി കുതിർത്ത ഉഴുന്ന് ഒരു മിക്സി ജാറിൽ ഇടുക. എന്നിട്ട് അതിലേക്ക് 1/2 കപ്പ് ചോറ്, 2 കഷ്ണം ഐസ് ക്യൂബ്, 1/4 കപ്പ് ഉഴുന്ന് കുതിർത്ത വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം ആവികൊള്ളിച്ച അരിപൊടി മുഴുവനും 3/4 കപ്പ് ഉഴുന്ന് കുതിർത്ത വെള്ളവും ഇതിലേക്ക് ചേർത്ത് അരച്ചെടുക്കുക.

ബാക്കി റെസിപ്പിയും എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: sruthis kitchen