
ഇതാണ് മക്കളെ മീൻ മുളകിട്ടത്!! നാവിൽ കപ്പലോടും രുചിയിൽ മീൻ മുളകിട്ടത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Fish mulakittathu
Fish mulakittathu malayalam : ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുളകിട്ട മീൻ കറി ആണ് ഉണ്ടാക്കാനായി പോകുന്നത്. സാധാരണ മീൻ കറി വയ്ക്കുന്ന അത്രയും ഇൻഗ്രീഡിയൻസ് ഒന്നും തന്നെ ഇതിന് ആവശ്യമില്ല. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് നല്ല രുചിയുള്ള കട്ടിയുള്ള മീൻ കറി എങ്ങനെയാണ് തയ്യാറാ ക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ
ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാറിലേക്ക് ഒരു പിടി ചുവന്നുള്ളി ഇടുകയാണ്. അതിനുശേഷം ഇതിലേക്ക് ഒരു തക്കാളിയുടെ പകുതി അരിഞ്ഞത് ഇട്ടു കൊടുക്കാം. ശേഷം ഒരു ടീസ്പൂൺ കശ്മീരി ചില്ലി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ

ചുവന്നുള്ളി അരിഞ്ഞത് ഒരു കപ്പ് ഇതിലേക്ക് ചേർത്തുകൊടുക്കാം.ചുവന്നുള്ളി ചേർക്കുന്നതാണ് എപ്പോഴും ഇതിൻറെ രുചി വർധിപ്പി ക്കുന്നത്.ചുവന്നുള്ളി ഇല്ലെങ്കിൽ മാത്രം സവാള ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇതൊന്ന് വാടി വരുമ്പോ ഴേക്കും മൂന്നു വലിയ പച്ചമുളക് എരിവുള്ളത് അരിഞ്ഞ് ഇതിലേക്ക് ചേർക്കാം. ശേഷം ഒരു പച്ചമുളക് വലുത് അരിഞ്ഞത്, ഒന്നോ രണ്ടോ തണ്ട് കറിവേപ്പിലയും ഇതിലേക്കിട്ട് നന്നായി
ഒന്ന് ചൂടാക്കി എടുക്കാം. ഇതിൻറെ പച്ച ചുവ ഒന്ന് മാറി എന്ന് കാണുമ്പോൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാല ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം എങ്ങനെയാണ് മീൻകറിയ്ക്ക് രുചി കൂട്ടുന്നതെന്ന സൂത്രവിദ്യ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക. Fish mulakittathu .. Video Credits : Shafna’s Kitchen