മീൻ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം!! എത്ര കിലോ മീനും ക്ലീൻ ചെയ്യാൻ ഇനി മിനിറ്റുകൾ മതി.!! | Fish Cleaning Tips and Tricks

മീൻ കൂട്ടാൻ എല്ലാവർക്കും ഇഷ്ടമാണ്. എങ്കിലും അത് വൃത്തിയാക്കുക എന്നത് വളരെ വലിയ ഒരു കടമ്പ തന്നെയാണ്. വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തിന്റെ പകുതിയിലധികം സമയവും ഇങ്ങനെ മീൻ വൃത്തിയാക്കുന്നത് ആയി അവർക്ക് ചെലവാ ക്കേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തിൽ എളുപ്പത്തിൽ മീൻ എങ്ങനെ വൃത്തിയാക്കാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്.അതിനായി സാധാരണ ഉപയോഗിക്കുന്ന കത്തിയോ കത്രികയോ ഒന്നും തന്നെ ആവശ്യമില്ല

എന്നതും വളരെ യധികം അത്ഭുതപ്പെടുത്തുന്ന ഒരു ഘടകം തന്നെയാണ്.അത് എങ്ങനെ എന്ന് ഇനി നോക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് പാത്രം കഴുകുന്ന ഒരു സ്ക്ര ബറാണ്. സ്റ്റീൽ സ്ക്രബറാണ് ഏറ്റവും ഉത്തമം. വെള്ള ത്തിലിട്ട മീനിന്റെ പുറത്തുകൂടി സ്ക്രബർ ഉപയോഗിച്ച് ചെറുതായൊന്ന് ഉരച്ചാൽ തന്നെ വളരെ പെട്ടെന്ന് തന്നെ ചെതുമ്പൽ ഇളകി പോകുന്നതായി മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ ചെതുമ്പൽ കളഞ്ഞ

മീനിന്റെ ചിറകും വാലും മുറിച്ച് കഴുകി കളഞ്ഞു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മീൻ വൃത്തിയായി കിട്ടുന്ന തായിരിക്കും. കരിമീനിന്റെ പുറത്തുള്ള കറുത്ത തൊലി കളയുന്ന തിന് ഒരു എളുപ്പമാർഗ്ഗം ഇന്ന് പരിചയപ്പെടാം. ഇത് രണ്ടു രീതിയിൽ കളയാം. വാളൻപുളി ഉപയോഗിച്ചും രണ്ടാമത്തേത് നാരങ്ങ ഉപയോഗി ച്ചുമാണ്. ഒന്നോ രണ്ടോ അല്ലി വാളൻപുളി വെള്ളത്തിൽ നന്നായി പിഴിഞ്ഞ് എടുക്കുക.

അതിനുശേഷം ചെതുമ്പൽ കളഞ്ഞു വച്ചിരിക്കുന്ന കരിമീൻ അതിൽ മുക്കി 5 മിനിറ്റ് വയ്ക്കുക. അതിനുശേഷം ഒരു കത്തിയുടെ യോ കത്രികയുടെ മുന കൊണ്ട് ചെറിയ ഒന്ന് ചുരണ്ടിയാൽ കറുപ്പ് തൊലി നീങ്ങുന്നതായി കാണാൻ സാധിക്കും. Fish Cleaning Tips and Tricks. Video Credits : Ansi’s Vlog