വീട്ടിൽ ഫൈബർ പ്ലേറ്റ് ഉണ്ടോ.. ഇങ്ങനെ ഒരു സൂത്രം ഉണ്ടായിരുന്നോ.? 😳👌 ആദ്യമായിട്ടാണല്ലോ കാണുന്നത് 😍👌

വീട്ടിൽ ഫൈബർ പ്ലേറ്റ് ഉണ്ടോ.. ഇങ്ങനെ ഒരു സൂത്രം ഉണ്ടായിരുന്നോ.? 😳👌 ആദ്യമായിട്ടാണല്ലോ കാണുന്നത് 😍👌 ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഫൈബർ പ്ലേറ്റിലെ കറ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള സൂത്രമാണ്. നമ്മുടെ ഒക്കെ വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് ഫൈബർ പ്ലേറ്റ്. ഇത് കുറച്ചു കാലം ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ ഉള്ളിലും അതുപോലെ തന്നെ അതിന്റെ പുറം ഭാഗത്തും കറ പിടിക്കുന്നത് സർവസാധാരണമാണ്.

നന്നായി കറപിടിച്ചുട്ടുള്ള പ്ലേറ്റുകൾ നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനായി നമ്മൾ പ്ലേറ്റ് ഉറച്ചു കഴുകുകയോ അല്ലെങ്കിൽ ബേക്കിംഗ് സോഡ, വിനാഗിരി, സോപ്പും ഒന്നും ഉപയോഗിക്കാതെ നല്ലരീതിയിൽ നമുക്കിത് വൃത്തിയാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് വീട്ടിൽ ചെയ്തു നോക്കാവുന്നതാണ്. അതിനായി ഒരു ബെയ്‌സനിൽ കുറച്ചു വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് ക്ലോറക്സ് ഒഴിച്ച് കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് കറയായിട്ടുള്ള അല്ലെങ്കിൽ അഴുക്കുപിടിച്ചിട്ടുള്ള ഫൈബർ പ്ലേറ്റുകൾ വെച്ചുകൊടുക്കുക. നല്ലപോലെ മുങ്ങിയിരിക്കുന്ന രീതിയിൽ വേണം പ്ലേറ്റ് ഇതിൽ വെച്ചു കൊടുക്കേണ്ടത്. ഇത് നല്ലപോലെ താഴ്ന്നിരിക്കാൻ കനമുള്ള കല്ലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വെച്ചുകൊടുത്താൽ മതിയാകും. ഇത് ഇനി കുറച്ചു നേരം അങ്ങിനെ തന്നെ വെക്കണം. രാത്രി കിടക്കാൻ നേരം ഇങ്ങനെ വെക്കുകയാണെങ്കിൽ പിന്നെ രാവിലെ എടുത്താൽ മതിയാകും.

രാവിലെ നോക്കുമ്പോൾ അതിലെ കറമുഴുവനും പോയി നല്ലപോലെ വൃത്തിയായിട്ടുണ്ടാകും. കാണുമ്പോൾ തന്നെ പുതിയ പ്ലേറ്റ് പോലെ ആയിട്ടുണ്ടാകും. അതിനുശേഷം ഈ പ്ലേറ്റ് ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയെടുക്കുക. ക്ലോറക്സിന്റെ മാനമെല്ലാം പോകുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. നിങ്ങളും ഇതുപോലെ ഒന്ന് ചെയ്‌തു നോക്കണം. ഈ അറിവ് മറ്റുള്ളവരിലേക്കും എത്തിക്കൂ. Video credit: info tricks

Rate this post