
ഒരു തരി പൊടിയാകാതെ വീട് വൃത്തിയാക്കാം ഇനി ഒരിക്കലും മാറാല വരില്ല; പഴയ യൂണിഫോം ഷർട്ടോ, ലെഗിൻസോ മാത്രം മതി.!! | Fevi Quick Trick Malayalam
ഇവിടെ നമ്മൾ വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന കുറച്ച് ടിപ്സുകളാണ് പരിചയപ്പെടാൻ വേണ്ടി പോകുന്നത്. നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് സോക്സുകൾ. നമ്മുടെ വീടുകളിൽ പഴയ സോക്‌സുകളൊക്കെ ഉണ്ടാവാറുണ്ടല്ലേ? ഇപ്പോൾ സ്കൂൾ ഒക്കെ അടച്ച് അവധിയായത് കൊണ്ട് തന്നെ കുട്ടികളുടെ സ്കൂൾ യൂണിഫോമിന്റെ പഴകിയ സോക്സുകളും അല്ലാത്ത പഴയ സോക്സുകളുമൊക്കെ വീട്ടിലുണ്ടാകും.
ആദ്യത്തെ ടിപ്പ് നമ്മൾ സോക്സ് ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇതിനായി നമ്മൾ രണ്ട് സോക്സുകളെടുക്കണം ഒന്നായാലും മതിയാവും. ഈ രണ്ട് സോക്സുകൾ രണ്ട് കൈകളിലായി ഇട്ട് കൊടുത്ത ശേഷം നന്നായൊന്നു നനച്ച് കൊടുക്കണം. നമ്മൾ നനക്കാനായി ഒരു പാത്രത്തിൽ വെള്ളമെടുക്കുമ്പോൾ അതിലേക്ക് അൽപ്പം വിനാഗിരി കൂടെ ഒഴിച്ച് കൊടുത്താൽ നല്ല വൃത്തിയായി കിട്ടും.
ഇനി നമ്മൾ ജനാലക്കമ്പികൾ എല്ലാം തുടക്കച്ചെടുക്കുന്നതിനായി ഈ ടിപ്പ് ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ നമ്മുടെ ജോലി തീരുകയും ചെയ്യും തുണിയെല്ലാം കഴുകി പിഴിഞ്ഞെടുക്കേണ്ട ഭാരവുമുണ്ടാവില്ല. മാത്രമല്ല വളരെ പെട്ടെന്ന് തന്നെ നമുക്ക് ജനാലയെല്ലാം നല്ല അടിപൊളിയായി തുടച്ചെടുക്കാം. ഈ വിനാഗിരി ഒഴിച്ച വെള്ളം ഉപയോഗിച്ച് നമ്മുടെ ജനലിന്റെ ചില്ലുകളൊക്കെ തുടച്ച് കൊടുക്കുകയാണെങ്കിൽ നല്ലൊരു തിളക്കം കിട്ടും.
ഇനി നമ്മളിങ്ങനെ തുടച്ച് കഴിഞ്ഞാൽ കയ്യിലൊക്കെ അഴുക്കായിട്ടുണ്ടെങ്കിൽ നമുക്കത് കഴുകിയെടുക്കാൻ സോക്സ് കൈകളിൽ നിന്നും ഊരിയെടുക്കേണ്ട ആവശ്യമില്ല. മറിച്ച് നമ്മൾ സാധാരണ പൈപ്പിൻ ചുവട്ടിൽ പോയി കൈ കഴുകുന്നത് പോലെ കഴുകിയാൽ മതിയാവും. അഴുക്ക് കളഞ്ഞ ശേഷം വീണ്ടും വിനാഗിരി വെള്ളത്തിൽ മുക്കിയെടുത്ത് ജനാല തുടക്കാവുന്നതുമാണ്.അമ്മമാർക്ക് കൂടുതൽ ഹോം ടിപ്‌സുകൾ പരിചയപ്പെടാൻ താഴെ കാണുന്ന വീഡിയോ കാണുക.Video Credit : Delicious hive