
കറിയിൽ ഉപ്പ് കൂടിയാൽ ഇനി ഇങ്ങനെ ചെയ്താൽ മതി.. കൂടിയ ഉപ്പിനെ കുറയ്ക്കാൻ 15 എളുപ്പ വഴികൾ.!! | Excess Salt In Curry Kitchen Tips
Excess Salt In Curry Kitchen Tips in Malayalam : ഇതിപ്പോൾ കുറച്ചു കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ് അല്ലെ? പക്ഷെ ഇനി ഉപ്പ് കൂടിയാൽ പേടിക്കുകയെ വേണ്ട. എല്ലാ ദിവസവും വേണ്ടതും അതുപോലെ നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും നൽകുന്ന ഒന്നാണ് ഉപ്പ്. കുറഞ്ഞു കഴിഞ്ഞാൽ കറിക്ക് സ്വാദ് ഉണ്ടാവില്ല, എന്നാൽ ഇത് ഒന്ന് കൂടിയാൽ അസുഖം വരികയും ചെയ്യും. പക്ഷേ ഭക്ഷണം കഴിക്കണം എങ്കിൽ ഉപ്പില്ലാതെ ഒരു ദിവസം കടന്നു പോകില്ല. ഉപ്പില്ലാത്ത ദിവസം ചിന്തിക്കാൻ കൂടി ആവില്ല, എല്ലാ വീട്ടിലും പ്രധാനപ്പെട്ട ഒന്നായ ഉപ്പ് ഉപകാരിയാണെങ്കിലും ഇടയ്ക്കൊക്കെ പണി തരാറുണ്ട്.
സമയമില്ലാത്ത നേരത്തോ അല്ലെങ്കിൽ അശ്രദ്ധ കൊണ്ട് ഇടക്കൊക്കെ ഉപ്പ്കൂടി പോകാത്ത ആരും ഉണ്ടാവില്ല, എല്ലാ വീട്ടിലും ഇത് സംഭവിക്കും. അത് ഏത് കറിയിൽ കൂടി കഴിഞ്ഞാലും എന്തൊക്കെ ചെയ്യാം എന്നുള്ള കുറച്ച് ടിപ്സ് ആണ് ഇന്നിവിടെ പറയുന്നത്. ആദ്യമായി എരിവുള്ള കറികളിൽ ഉപ്പു കൂടിപ്പോയി കഴിഞ്ഞാൽ അതിലേക്ക് ഉരുളക്കിഴങ്ങ് നാലായി മുറിച്ച് ഇട്ടതിനു ശേഷം കുറച്ച് സമയം വേവിച്ച് അതെടുത്ത് മാറ്റാവുന്നതാണ് ഇത് ഒരു വളരെ നല്ല ടിപ്പാണ്. അടുത്തതായിട്ട് കറികളിൽ ഒത്തിരി ഉപ്പ് കൂടി പോയിട്ടുണ്ട് എന്നുണ്ടെങ്കിൽ ഗോതമ്പുമാവ് ഉപ്പ് ചേർക്കാതെ

കുഴച്ച് ചപ്പാത്തി മാവിന്റെ പോലെ ആക്കിയതിനു ശേഷം അതിൽ നിന്ന് ചെറിയ ചെറിയ ഉരുളകളാക്കി ഉരുളകൾ കറിയിലേക്ക് ഇട്ടു കൊടുക്കുക. കുറച്ചു സമയം തിളപ്പിച്ചു കഴിയുമ്പോൾ ഉപ്പെല്ലാം മാവു വലിച്ചെടുക്കുകയും ശേഷം ആ ഉരുളകളെല്ലാം എടുത്ത് മാറ്റാവുന്നതാണ്. അതുപോലെ ചമ്മന്തിയിൽ ഉപ്പു കൂടിയാൽ എന്ത് ചെയ്യാം, മോര് കൂട്ടാനിൽ ഉപ്പു കൂടിയാൽ എന്ത് ചെയ്യാം? അങ്ങനെ പലതരത്തിലുള്ള കറികൾ ഉപ്പു കൂടിയാൽ നമുക്ക് ചെയ്യാവുന്ന പല പരിഹാരം മാർഗങ്ങളും ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഇതിന് ഒപ്പം തന്നെ ചോറ് കിഴികെട്ടിയിടുന്ന ഒരു പതിവുമുണ്ട്.
ചോറ് കിഴികെട്ടി ഇടുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നുള്ളതും വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. 15 ടിപ്പുകൾ അടങ്ങിയ വിശദമായ വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. ഓരോ ദിവസവും നിങ്ങൾക്ക് അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ കൊടുത്തിട്ടുള്ളത്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Tasty Recipes Kerala