ഇത് നിസ്സാര ചെടിയല്ല; ഈ ചെടി വഴിയോരങ്ങളിൽ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ അത്ഭുത ഗുണങ്ങൾ.!!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. എരുക്ക് എന്ന അത്ഭുത ചെടിയെ കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത്. സാധാരണ കണ്ടുവരുന്ന ഒന്നാണ് വെള്ളെരിക്ക്; ചുവപ്പ് പൂവോടു കൂടി കാണുന്ന മറ്റൊരു തരം എരിക്കാണ് ചിറ്റെരിക്ക്.

എരുക്കിന്റെ ഇല, പൂവ്, വേര്‌, വേരിന്മേലുള്ള തൊലി, കറ എന്നിവയെല്ലാം ഔഷധയോഗ്യമാണ്. ശിവഭഗവാന് ഏറ്റവും പ്രിയമുള്ളതാണ് എരിക്കിന്‍ പൂക്കള്‍. ശിവ പൂജക്ക് എരിക്കിന്റെ പൂവ് ഉപയോഗിക്കുന്നുണ്ട്. ത്വക്ക് രോഗം, രുചിയില്ലായ്മ, ഛർദ്ദി, മൂലക്കുരു എന്നീ രോഗങ്ങൾക്കും എരിക്ക് ഉപയോഗിക്കുന്നുണ്ട്. പൊക്കിളിൻറെ താഴെവരുന്ന അസുഖങ്ങൾക്കാണ്‌

എരുക്ക് കൂടുതലായും ഉപയോഗിക്കുന്നതും ഫലപ്രദമാകുന്നതും എന്നാണ് പറയുന്നത്. കാൽമുട്ടു വേദനക്കും സന്ധിവേദനക്കും എരുക്ക് വളരെ നല്ലതാണ്. കാലിലും മറ്റും നീര് വരുമ്പോൾ എരുക്കിന്റെ ഇല ചൂടാക്കി വാട്ടിയെടുത്ത് നീരിൻമേൽ വെക്കുന്നത് നീര് വലിയാൻ നല്ലതാണ്. കൂടാതെ പല അസുഖങ്ങൾക്കു വേണ്ടി ഉണ്ടാക്കുന്ന ആയുർവേദ ഔഷധങ്ങളിൽ എരുക്ക് ഉപയോഗിക്കുന്നുണ്ട്.

എരുക്ക് ചെടിയെ കുറിച്ചും അതിന്റെ അത്ഭുത, ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ ചെടിയെ ആരും അറിയാതെ പോകരുത്. ഇതല്ലാതെ വേറെ ഔഷധ ഗുണങ്ങൾ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ.