വർഷങ്ങൾ കേടു കൂടാതെ പഴയ രീതിയിൽ എണ്ണമാങ്ങ ഉണ്ടാക്കാം.. ഒരു കഷണം മതി ഒരു പറ ചോറുണ്ണാം.!! | Enna Manga Recipe

മാങ്ങ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. മാങ്ങ ഉണക്കി സൂക്ഷിക്കുകയും അച്ചാറിട്ട് കഴിക്കുവാൻ ഇഷ്ടമില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്നാൽ ഇന്ന് മാങ്ങ കൊണ്ട് വളരെ വ്യത്യസ്തമായ ഒരു വിഭവമാണ് പരിചയപ്പെടുത്താൻ പോകുന്നത്. മാങ്ങ ഉപ്പിലിട്ടത് എന്നോ ഉണക്കമാങ്ങ അച്ചാർ എന്നോ എന്തു വേണമെങ്കിലും വിളിക്കാവുന്നതാണ് ഈ വിഭവം.

എന്നാൽ ഈ പറയുന്നവയുമായി ഒന്നും യാതൊരു ബന്ധവുമില്ലാത്ത ഒന്നാണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. എണ്ണമയം അധികമില്ലാതെ വെള്ളത്തിൻറെ അംശം ഒട്ടും തന്നെ കാണാതെ മാങ്ങ എങ്ങനെ ഉപ്പിലിടാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് സാമാന്യ വലിപ്പമുള്ള രണ്ടു മാങ്ങ ചെറിയ കഷ്ണങ്ങളാക്കി നീളത്തിൽ മുറിച്ചെടുക്കുക. ഇതിൻറെ തൊലി കളയേണ്ട ആവശ്യമില്ല. മാങ്ങ നന്നായി കഴുകി എടുത്താൽ മാത്രം മതിയാകും.

ഇതോടൊപ്പംതന്നെ പറയേണ്ടത് മാങ്ങയുടെ പുളി അനുസരിച്ച് നമ്മൾ എടുക്കുന്ന മുളകു പൊടിയുടെയും ഉപ്പിന്റെയും ഒക്കെ അളവിൽ വ്യത്യാസം വരും എന്നാണ്. പുളി അധികമുള്ള മാങ്ങ ആണെങ്കിൽ ചേരുവകൾ അധികം ചേർക്കേണ്ടി വരും. ഇനി എങ്ങനെയാണ് കാണുന്നവരുടെ നാവിൽ പോലും വെള്ളമൂറുന്ന ഈ അച്ചാർ തയ്യാറാക്കുന്നത് എന്ന് നോക്കാം.. അതിനായി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് അൽപം എണ്ണ ഇതിലേക്ക് ഒഴിക്കാം. നല്ലെണ്ണ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

മറ്റ് എണ്ണകൾ ഒന്നും തന്നെ ഇതിന് എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നല്ലെണ്ണ നന്നായി ചൂടായതിനു ശേഷം കഷണങ്ങളാക്കി വച്ചിരിക്കുന്ന മാങ്ങ ഇതിലേക്കിട്ട് വറുത്ത് എടുക്കാവുന്നതാണ്. മാങ്ങ ഒന്ന് ചുവന്നു വരുന്നതു വരെ ചെറിയ തീയിൽ ഇട്ട് ഇത് വറുത്ത് എടുക്കാവുന്നതാണ്. അതിനുശേഷം ഈ മാങ്ങ എന്ത് ചെയ്യണം എന്നും ബാക്കി പാചക രീതികൾ വിശദമായി അറിയുവാനും വീഡിയോ മുഴുവനായും കാണൂ.. Video credit : Sree’s Veg Menu