മുട്ട വെച്ച് ചായ തിളയ്ക്കുന്ന നേരം കൊണ്ട് കിടിലൻ കടി റെഡി.. മുട്ട കൊണ്ട് ഇഢലി തട്ടിൽ ഒരു കിടു സ്നാക്ക്.!! | egg snack in idli thattu

മുട്ട കൊണ്ട് തയ്യാറാക്കിയ എടുക്കാവുന്ന കിടിലൻ ഒരു നാലുമണി പലഹാരത്തിന്റ റസിപ്പിയെ കുറിച്ച് പരിചയപ്പെടാം. അതിനായിട്ട് ഇഡ്ഡലി തട്ടെടുത്ത ശേഷം അതിന്റെ കുഴികളിൽ കുറച്ച് എണ്ണ തൂത്ത് കൊടുത്തു അതിലേക്ക് ഓരോ മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. അടുത്തതായി അതിനു മുകളിലേക്ക് സ്വല്പം കുരുമുളകുപൊടി വിതറി ഇട്ടുകൊടുക്കുക.

കൂടാതെ ആവശ്യത്തിന് ഉപ്പ് കൂടി അതിനു മുകളിലേക്ക് വിതറിയിട്ട് കൊടുക്കുക. അപ്പച്ചെമ്പിൽ വെള്ളം നിറച്ചതിനു ശേഷം തട്ട് അതിലേക്ക് ഇറക്കിവയ്ക്കുക. വെന്തു വരുന്ന സമയം കൊണ്ട് ഒരു ബേസിനിൽ കുറച്ചുകടല മാവെടുത്ത് അതിലേക്ക് രണ്ട് സ്പൂൺ കോൺഫ്ലവർ ആവശ്യത്തിനുള്ള ഉപ്പ് കുറച്ച് കാശ്മീരി മുളകുപൊടി കുറച്ചു കുരുമുളക് കൂടി ഇട്ട് നല്ലതുപോലെ കൈകൊണ്ട് മിക്സ് ചെയ്തു എടുക്കുക. ശേഷം

egg snack

വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചെടുക്കുക. ശേഷം അപ്പചെമ്പു പൊക്കി വെന്ധ മുട്ട ഒരു സ്പൂൺ കൊണ്ട് ഓരോന്ന് കോരിയെടുത്ത ഒരു പാത്രത്തിലേക്ക് വെച്ചു കൊടുക്കുക. ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക. ചൂടായശേഷം വെന്തു മാറ്റിവച്ചിരുന്ന മുട്ട മാവിൽ മുക്കി തിളച്ച എണ്ണയിലേക്ക് ഓരോന്നായി ഇട്ടു കൊടുക്കുക. ഒരു വശം വെന്ത് കഴിയുമ്പോൾ മറിച്ചിട്ടു കൊടുത്തു രണ്ടുവശവും വറുത്ത് കോരി

മാറ്റിവയ്ക്കുക. വളരെ വ്യത്യസ്തമായ രീതിയിൽ തയാറാക്കാവുന്ന പലഹാരം ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു പലഹാരം നാലു മണിക്ക് ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ്. egg snack in idli thattu .. Video Credits : Mammy’s Kitchen