ഈ ചേരുവ കൂടി ചേർത്ത് മുട്ട റോസ്റ്റ് തയ്യാറാക്കൂ.. എളുപ്പത്തിൽ ഒരു കിടിലൻ മുട്ട പെപ്പർ റോസ്റ്റ്.!! | Egg Pepper Roast

Egg Pepper Roast Malayalam : നല്ല സ്വാദിഷ്ഠമായ മുട്ട കുരുമുളക് ഇട്ട് റോസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം മുട്ട ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അതിലിട്ട് പുഴുങ്ങിയെടുക്കുക. അടുത്തതായി ഉണങ്ങിയ കുരുമുളക് പൊടിച്ചെടുക്കുക. സ്നേഹം ഒരു മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞു വയ്ക്കുക. കൂടാതെ രണ്ടു തക്കാളിയും ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക.

എന്നിട്ട് നമ്മൾ പുഴുങ്ങി മാറ്റിവെച്ച് മൊട്ട തൊണ്ട പൊളിച്ചു എഴുത്ത് എട്ടായി കീറുക. അടുത്തതായി ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണയൊഴിച്ച് ഒരു സ്പൂൺ കുരുമുളകു പൊടിയും കാൽ സ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിനു ഉപ്പും ചേർത്തിളക്കി നമ്മൾ കീറി വെച്ചിരിക്കുന്ന മുട്ട അതിലേക്ക് ഇട്ടു രണ്ടുവശവും വഴറ്റി എടുത്തു മാറ്റി വെക്കുക. എന്നിട്ട് അതേ ചീനച്ചട്ടിയിൽ തന്നെ ശകലം എണ്ണ

ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് കുറച്ചുനേരം വഴറ്റിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഗരം മസാലയും ഇട്ട് കുറച്ചുനേരം വഴറ്റിയെടുക്കുക. ശേഷം ഒരു തണ്ട് കറിവേപ്പിലയും ഒന്നര സ്പൂൺ മുളകുപൊടിയും ഒരു സ്പൂൺ മല്ലി പൊടിയും ഇട്ട് പച്ചമണം മാറുന്നത് വരെ ഇളക്കുക. എന്നിട്ട് നമ്മൾ നേരത്തെ അരിഞ്ഞു മാറ്റിവച്ചിരുന്ന തക്കാളിയും കൂടി ചേർത്ത് തക്കാളി

ഒന്നു വഴറ്റി ഇളക്കി കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു അര സ്പൂൺ മുളകുപൊടിയും കൂടി ഇട്ട് തിളപ്പിച്ചെടുക്കുക. ചെറുതായി തിളച്ചു തുടങ്ങുമ്പോൾ നമ്മൾ നേരത്തെ റോസ്റ്റ് ചെയ്തു വെച്ചിരുന്ന മുട്ടയും കൂടിയിട്ട് ഒന്നുകൂടി നല്ലപോലെ തിളപ്പിച്ച് വിളമ്പാവുന്നതാണ്. Video Credits : Village Cooking – Kerala

2/5 - (1 vote)