പഞ്ഞി പോലത്തെ നല്ല സോഫ്റ്റ് ഗോതമ്പ് അപ്പം വെറും അരമണിക്കൂറിൽ; പൂ പോലെ സോഫ്റ്റ് അപ്പം.!! | Easy wheat appam recipe malayalam
Easy wheat appam recipe malayalam : വളരെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ ഒരു ടേസ്റ്റി അപ്പത്തിന്റെ റെസിപ്പിയാണിത്. തയ്യാറാക്കാൻ തലേദിവസം കൂട്ടിവെക്കേണ്ട ആവശ്യം ഒന്നും ഇല്ല.. പെട്ടെന്ന് തന്നെ രാവിലെ ഉണ്ടാക്കാവുന്ന ഒരു റെസിപിയാണിത്. എങ്ങനെയാണ് തയ്യാറക്കുന്നതെന്ന് നോക്കാം.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു..
- ഗോതമ്പുപൊടി – 1 cup
- തേങ്ങാ ചിരകിയത് – ½ cup
- അവൽ – ½ cup
- യീസ്റ്റ് – ½ teaspoon
- ഉപ്പ്
- പഞ്ചസാര
- ചെറു ചൂടുവെള്ളം
സോഫ്റ്റ് അപ്പം റെഡി ആക്കിയെടുക്കാനായി ആദ്യം തന്നെ വെള്ള അവൽ കഴുകിയെടുക്കാം. ഒരു മിക്സി ജാറിലേക്ക് ആവശ്യത്തിനുള്ള ഗോതമ്പുപൊടി ചേർത്തുകൊടുക്കാം. അവൽ, ചിരകിയെടുത്ത തേങ്ങ, ഇൻസ്റ്റന്റ് യീസ്ററ്, പഞ്ചസാര എന്നിവ അതിലേക്ക് ഇട്ടു കൊടുക്കാം. ചെറു ചൂടുള്ള വെള്ളം ചേർത്ത് ഈ മിക്സ് അരച്ചെടുക്കാം. നല്ല സോഫ്റ്റ് ആയ ബാറ്റർ റെഡി ആയിട്ടുണ്ട്. ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഇത് ഒരു
ബൗളിലാക്കി 20 മിനിറ്റ് മൂടി മാറ്റി വെക്കാം. ബാറ്റർ കട്ടി കൂടുതലായി തോന്നിയാൽ ചൂടുവെള്ളം തന്നെ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം അപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. നല്ല സോഫ്റ്റ് ടേസ്റ്റി ആയ ഗോതമ്പ് അപ്പം ഞൊടിയിടയിൽ തയ്യാറാക്കിയെടുക്കാം. Video credit : Bincy Lenins Kitchen