മാറാല കോൽ വാങ്ങി കാശ് കളയണ്ട, ഈ കുപ്പി മതി ഇനി മാറാല കളയാൻ.. | Easy Way To Clean The Dust

Easy Way To Clean The Dust Malayalam : എല്ലാം വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും മുക്കിലും മൂലയിലും കെട്ടി കിടക്കുന്ന മാറാല.മിക്കപ്പോഴും അത് കളയാനായി കടയിൽ നിന്നും മാറാല വടി വാങ്ങിച്ചാലും പെട്ടെന്ന് കേടു വന്നു പോവുകയാണ് പതിവ്. എന്നാൽ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു മാറാല വടി എങ്ങിനെ ഉണ്ടാക്കിയെടുക്കാം എന്ന് മനസ്സിലാക്കാം.ഈയൊരു മാറാല വടി ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ളത് മൂന്ന് വലിയ പ്ലാസ്റ്റിക് ബോട്ടിലുകളാണ്.

അതുപോലെ നീളമുള്ള ഒരു വടി, ഒട്ടിക്കാൻ ആവശ്യമായ പശ എന്നിവ കൂടി ആവശ്യമാണ്. ആദ്യം പ്ലാസ്റ്റിക് ബോട്ടിലുകൾ എടുത്ത് അതിന്റെ താഴ്ഭാഗം കട്ട് ചെയ്ത് കളയുക. ശേഷം ഒരു കത്രിക ഉപയോഗിച്ച് കുപ്പിയുടെ മുകൾ ഭാഗത്തേക്ക് കനം കുറച്ച് ചെറിയ അകലത്തിൽ കട്ട് ചെയ്ത് കൊടുക്കുക. മൂന്ന് കുപ്പികളിലും ഇതുപോലെ ചെയ്യണം. രണ്ടു കുപ്പികളുടെ അടപ്പ് വരുന്ന ഭാഗം കൂടി കട്ട് ചെയ്ത് കളയണം. അതിനുശേഷം മുറിച്ചുവെച്ച ആദ്യത്തെ കുപ്പി മുറിക്കാത്ത കുപ്പിയുടെ ഉള്ളിലേക്ക് കയറ്റി വയ്ക്കുക.

രണ്ടാമത്തെ കുപ്പിയും അതുപോലെ ചെയ്യണം. മൂന്നു കുപ്പികളും നല്ലതുപോലെ ടൈറ്റായി ഇരുന്നു കഴിഞ്ഞാൽ എടുത്തു വെച്ച വടി അതിന്റെ ഉള്ളിലേക്ക് കയറ്റി വച്ച് ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ഇത് കുറച്ചു നേരം സെറ്റ് ആകാനായി മാറ്റി വയ്ക്കാം. ശേഷം വീടിന്റെ മുക്കിലും മൂലയിലും എല്ലാമുള്ള മാറാലയെല്ലാം ഈയൊരു വടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തട്ടിയെടുക്കാവുന്നതാണ്. മാറാല മുഴുവൻ എടുത്തു കഴിഞ്ഞാൽ ഇത് വൃത്തിയായി സൂക്ഷിക്കാൻ ഒരു പൈപ്പിന് ചുവട്ടിൽ ശക്തമായി വെള്ളം തുറന്നുവിട്ട് കഴുകി കൊടുത്താൽ മതി.

ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ കുപ്പി ക്ലീൻ ആകുന്നതാണ്. ശേഷം അത് ഉണക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്തെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കടയിൽ നിന്നും മാറാല വടി പൈസ കൊടുത്ത് വാങ്ങേണ്ടി വരില്ല.വീട് വൃത്തിയാകുകയും ചെയ്യും. മാറാല വടി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Ansi’s Vlog

5/5 - (1 vote)