ഉഴുന്നുവടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ! ഉഴുന്നുവട നന്നായില്ല എന്ന് ഇനി ആരും പറയില്ല.!! | Crispy Uzhunnu Vada Recipe

Crispy Uzhunnu Vada Recipe Malayalam : പുറംഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റും ആയ ഉഴുന്നുവട ഹോട്ടലിൽ നിന്നും കഴിച്ചിട്ടില്ലേ? വീട്ടിൽ അതുപോലെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. ചില ടിപ്സ് ആൻഡ് ട്രിക്ക്സിലൂടെ ഹോട്ടലിലെ പെർഫെക്ട് ഉഴുന്നുവട നമുക്ക് വീട്ടിലും ഉണ്ടാക്കിയെടുക്കാം. ഇതിനായി 2കപ്പ് ഉഴുന്നെടുത്ത് 1മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വെക്കുക.

ശേഷം ഇത് മിക്സിയിൽ ബാചുകളായി അരച്ചെടുക്കുക. അരച്ച മാവ് ഒരു പാത്രത്തിലേക്കിട്ട് 3 ടേബിൾസ്പൂൺ വറുത്ത അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു അഞ്ചോ ആറോ മണിക്കൂർ പുളിക്കാനായി മാറ്റിവെക്കണം. നന്നായി പുളിച്ച മാവിലേക്ക് ഒരു ഉള്ളിയുടെ പകുതി നേരിയതായി അരിഞ്ഞത്, അര ടീസ്പൂൺ കുരുമുളക് ചതച്ചത്, ഒരു ടീസ്പൂൺ സാമ്പാർപൊടി,

Uzhunnu Vada

ഒരു ചെറിയ കഷ്ണം ഇഞ്ചി നുറുക്കിയത്, 2 തണ്ട് കറിവേപ്പില നീളത്തിലരിഞ്ഞത്, 2 പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് പൊരിച്ചെടുക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെക്കുക. അതിലേക്ക് നന്നായി മുങ്ങി പൊരിയാൻ ആവശ്യമായ എണ്ണയൊഴിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത്

കൈ അതിൽ നനച്ച് ഒരുരുള മാവ് കയ്യിൽ വെച്ച് ഉഴുന്നുവടയുടെ ഷേപ്പ് ആക്കിയെടുക്കുക. ഇത് ചൂടായ എണ്ണയിലേക്കിട്ട് ശേഷം തീ മീഡിയം ആക്കി തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കാം. പുറം ഭാഗം നല്ല ക്രിസ്പിയും ഉൾ ഭാഗം നല്ല സോഫ്റ്റും ആയിട്ടുള്ള പെർഫെക്ട് ഉഴുന്നുവട റെഡി!!. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക. Video Credit : Deena Afsal (cooking with me)