ഒരു കപ്പ് ഗോതമ്പു പൊടിയും ഒരു മുട്ടയും മിക്സ് ചെയ്ത് ഈസി ചായക്കടി ഉണ്ടാക്കാം ഞൊടിയിടയിൽ.!! | Easy Snack Recipes

Easy Snack Recipes Malayalam : 1 കപ്പ് ഗോതമ്പു പൊടിയും 1 മുട്ടയും മിക്സ് ചെയ്ത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; അടിപൊളി രുചിയിൽ ഈസി ചായക്കടി.!! ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഗോതമ്പുപൊടി ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഈസി സ്‌നാക്കിന്റെ റെസിപ്പിയാണ്. നാലഞ്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഈ നാലുമണി പലഹാരം തയ്യാറാകുന്നത് എന്ന് നോക്കിയാലോ നമുക്ക്.?

  1. Wheat flour
  2. Salt
  3. Egg
  4. Sugar
  5. Curd
  6. Oil
Easy Snack Recipes

ആദ്യം ഒരു ബൗളിലേക്ക് 1 കപ്പ് ഗോതമ്പുപൊടി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് 1/4 കപ്പ് പുളിയില്ലാത്ത തൈര്, 2 tbsp പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ പഴംപൊരിയേക്കാൾ കട്ടിയുള്ള മാവ് പോലെ തയ്യാറാക്കുക. ഇനി നമുക്കിത് ഫ്രൈ ചെയ്തെടുക്കണം. അതിനായി ചൂടായ ചട്ടിയിലേക്ക്

എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് മാവ് ഒരു സ്‌പൂൺ കൊണ്ട് കോരിയൊഴിക്കുക. രണ്ടു ഭാഗവും നല്ലപോലെ ഫ്രൈ ആയി വരുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: ഉമ്മച്ചിന്റെ അടുക്കള by shereena