ഇതാണ് ആ രഹസ്യ ചേരുവ! ഇനി പഴംപൊരി ഇങ്ങനെ ഒന്ന് ചെയ്തു നോക്കു.. കഴിച്ചു കൊണ്ടേ ഇരിക്കും.!! | Easy Pazham Pori Recipe

Easy Pazham Pori Recipe Malayalam : പഴംപൊരി ഒരു വികാരമായി മാറിയത് ചായക്കടയിലെ പഴംപൊരി കഴിച്ചു തുടങ്ങിയ അന്നുമുതലാണ്. ആ പഴംപൊരിയുടെ സ്വാദ് മനസ്സിൽ നിന്നും മായാത്തതു കൊണ്ട് തന്നെ വീട്ടിൽ പലപ്പോഴും പരീക്ഷിച്ചു നോക്കാറുണ്ട്, അല്ലെ? പക്ഷേ വീട്ടിൽ എത്ര തന്നെ പരീക്ഷിച്ചു നോക്കിയാലും പഴംപൊരി അതേ സ്വദിൽ കിട്ടാറില്ല.

എന്തൊക്കെയോ സ്പെഷ്യൽ ചേരുവകൾ ചേർക്കുന്നുണ്ടോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഇത്ര സിമ്പിൾ ആയിരുന്നു ഈ ഒരു വിഭവം എന്ന് അറിഞ്ഞിരുന്നില്ല. ഇനി അറിയാത്തവർക്ക് തയ്യാറാക്കി നോക്കാൻ പഴംപൊരിയിലെ ഒരു കുഞ്ഞു സീക്രട്ട് ഇത് ഇവിടെ കൊടുക്കുന്നുണ്ട്. ഇത് തയ്യാറാക്കാൻ ആയിട്ട്, മൈദയാണ് ഉപയോഗിക്കുന്നത്.

Pazham Pori

ഒരു കപ്പ് മൈദമാവിലേക്ക്, കാൽ സ്പൂൺ മഞ്ഞൾപൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് ആദ്യം ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ചേർക്കേണ്ടത് നാല് സ്പൂൺ തേങ്ങാപ്പാലും, ഒപ്പം തന്നെ ഒരു സ്പൂൺ ദോശമാവും ചേർത്ത് കൊടുക്കാം. ഇത്രയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്തെടുക്കാം. മധുരത്തിന് ആവശ്യത്തിനുള്ള പഞ്ചസാര ഈ സമയം ചേർത്തു കൊടുക്കുക.

കുഴയ്ക്കുമ്പോൾ പഞ്ചസാരയും കൂടി അലിഞ്ഞു ഈ മാവിൽ ചേരാൻ പ്രത്യേകം ശ്രദ്ധിക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് പഞ്ചസാര അലിഞ്ഞു എന്ന് ഉറപ്പായി കഴിഞ്ഞാൽ ഒരു 15 മിനിറ്റ് മാവ് അടച്ചു വയ്ക്കാം. ഈ 15 മിനിറ്റ് കൊണ്ട് നേന്ത്രപ്പഴം തോൽക്കളഞ്ഞു നീളത്തിൽ അരിഞ്ഞെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credit : Tasty Recipes Kerala

Rate this post