രാവിലെ വെറും 10 മിനുട്ടിൽ ഒരു പുതുപുത്തൻ കടി!! രാവിലെ ഇനിയെന്തെളുപ്പം.. അടിപൊളിയാണേ!!

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് വളരെ പെട്ടെന്നു തന്നെ നമുക്ക് തയ്യാറാക്കിയെടുക്കാവുന്ന പഞ്ഞിപോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പിയാണ്. എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തിരിക്കുന്ന നിങ്ങൾക്ക് ഒരു വെറൈറ്റി ആയിട്ടുള്ള കുട്ടി പലഹാരമാണിത്. അപ്പോൾ പഞ്ഞിപോലെ നല്ല സോഫ്റ്റും ടേസ്റ്റിയുമായിട്ടുള്ള

വെള്ള പണിയാരം എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം. ഇതിന് ആവശ്യമായിട്ടുള്ള മാവ് ഉണ്ടാക്കാനായി ആദ്യം 1 കപ്പ് വറുത്ത അരിപൊടി ഒരു മിക്സിയുടെ ജാറിലേക്കിടുക. അതിനുശേഷം ഇതിലേക്ക് 1 കപ്പ് ചോറ്, 3/4 കപ്പ് തേങ്ങ ചിരകിയത്, 1/2 tsp ഇൻസ്റ്റന്റ് ഈസ്റ്റ്, 1 & 1/2 കപ്പ് ചെറിയ ചൂടുള്ള വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക.

എന്നിട്ട് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് മാവ് പൊങ്ങി വരാനായി 10 മിനിറ്റ് മാറ്റിവെക്കുക. അതിനുശേഷം നമുക്കിത് ചുട്ടെടുക്കാവുന്നതാണ്. അതിനായി ഇവിടെ ഉണ്ണിയപ്പച്ചട്ടിയാണ് എടുത്തിട്ടുള്ളത്. ഉണ്ണിയപ്പച്ചട്ടി അടുപ്പത്ത് വെച്ച് നല്ലപോലെ ചൂടാക്കുക. ചട്ടി ചൂടായി വരുമ്പോൾ ഓരോ കുഴികളിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന

മാവ് ഒരു കയിലുകൊണ്ട് ഒഴിച്ച് കൊടുക്കാവുന്നതാണ്. ചട്ടിയിൽ ഓയിൽ ഒന്നും തേച്ചുകൊടുക്കേണ്ട ആവശ്യമൊന്നും ഇല്ല. അല്ലാതെതന്നെ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതാണ്. മാവ് ഒഴിച്ചശേഷം കുറച്ചു നേരം മൂടിവെച്ച് വേവിച്ചെടുക്കുക. നല്ല പോലെ വെന്തുകഴിഞ്ഞാൽ ചട്ടിയിൽ നിന്നും മാറ്റാവുന്നതാണ്. Video credit: She book