കൈ വേദനിയ്ക്കാതെ കൈ പൊള്ളാതെ ഈസി ഇടിയപ്പം ഇങ്ങനെ ഉണ്ടാക്കൂ.. പൂ പോലെ സോഫ്റ്റ് ഇടിയപ്പം.!! | Easy Idiyappam

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ആഹാര പദാർഥമാണ് ഇടിയപ്പം എന്ന് പറയുന്നത്. പ്രഭാതഭക്ഷണമായി ഇടിയപ്പം കിട്ടിയാൽ കഴിയാത്ത വരായി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും ഇടിയപ്പം പീച്ചി എടുക്കുന്നത് വളരെയധികം പ്രയാസമേറിയ ഒരു പണി തന്നെയാണ്. കൈയ്യും മേലും മുഴുവൻ ചീത്ത ആകുന്നു എന്നതോടൊപ്പം തന്നെ

ശാരീരിക അധ്വാനം ഏറെ ആവശ്യമുള്ള ഒരു ജോലി കൂടിയാണ് ഇടിയപ്പം പീച്ചി എടുക്കുക എന്നത്. എന്നാൽ തുടക്കക്കാർക്ക് പോലും അനായാസം എങ്ങനെ അപ്പം ഉണ്ടാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. കൈ വേദന യും മറ്റ് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഇടിയപ്പം ഉണ്ടാക്കുന്നതിനെ പറ്റി ആണ് ഇന്ന് പരിചയ പ്പെടുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഇടിയപ്പ പൊടി എടുക്കുകയാണ്.

വറുത്തതോ വറുക്കാത്തതോ ആയ ഇടിയപ്പം പൊടി ഇതിനായി എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം. തേങ്ങാപ്പാൽ ഇഷ്ടമല്ലാത്തവർക്ക് അതിനു പകരം വെള്ളമൊഴിച്ചു കൊടുക്കാവുന്നതാണ്. ഒരു കപ്പ് തേങ്ങാപ്പാലിന് 2 കപ്പ് വെള്ളമാണ് ഇതിൽ ചേർത്തു കൊടുക്കാൻ. തേങ്ങാപ്പാൽ ചേർക്കുന്നില്ല എങ്കിൽ മൂന്ന് കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി എടുക്കാം. അതിനുശേഷം

ഇതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർത്തുകൊടുക്കാം. അതിനുശേഷം ഇത് സ്റ്റൗ ഓൺ ചെയ്തതിൽ വെച്ച് നന്നായി കുറുകി എടുക്കാവുന്നതാണ്. ഇതിലെ വെള്ളം എല്ലാം വറ്റുന്നതുവരെ നന്നായി കട്ടകെട്ടാതെ ഇതൊന്ന് കുറുക്കി എടുക്കാം. പാത്രത്തിൽ നിന്ന് മാവ് വിട്ടു വരുന്ന ഒരു പരിവം വരെ ഇത് നന്നായി കുഴച്ചെടുക്കുക. Easy Idiyappam.. Video Credits : Veena’s Curryworld