ഇനി ഫ്ലോപ്പ് ആവില്ല!! മാവ് കോരി ഒഴിച്ച് ഈസിയായി ഇടിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Easy Idiyappam Recipe Malayalam

Easy Idiyappam Recipe Malayalam : മാവ് ഒന്നും കുഴക്കാതെ അഞ്ചു മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ആയിട്ടുള്ള ഇടിയപ്പത്തിന് റെസിപ്പി നോക്കാം. ഈ ഇടിയപ്പത്തിന് പ്രത്യേകത ഇതിലേക്ക് നമ്മൾ മാവ് കുഴച്ച് ആണ് തയ്യാറാക്കി എടുക്കുന്നത് സാധാരണ ഉണ്ടാകുന്ന പോലെ മാവ് കുഴക്കാൻ ഒന്നും നിൽക്കേണ്ട ആവശ്യമില്ലാതെ വളരെ പെട്ടെന്ന് തന്നെ

തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ്. ആദ്യം തന്നെ ഇതിലേക്ക് വേണ്ടത് ഒരു കപ്പ് അരിപ്പൊടി ആണ്. വറുത്ത അരിപ്പൊടി ഒരു പാനിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചിട്ട് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കണം. ആവശ്യത്തിന് ഉപ്പ് ഇട്ടു കൊ ടുത്ത ദോശ മാവിന് തയ്യാറാക്കുന്നതിന് കാളും കുറച്ചുകൂടി ലൂസ് ആയിട്ട് വേണം മാവ്

കലക്കി എടുക്കാൻ. ശേഷം സ്റ്റൗ ലേക്ക് വെച്ച് ലോ ഫ്രെയിമിൽ ഇട്ട് നന്നായി ഇളക്കി ഒന്ന് വാട്ടി എടുക്കണം. നമ്മൾ കുഴച്ച് എടുക്കുന്ന മാവിന്റെ പരുവത്തിൽ ആകുന്നവരെ ഇതുപോലെ ഇളക്കി എടുക്കണം. ശേഷം ഇത് ചൂടാറിയിട്ട് ഒരു സേവ നാഴിയിലേക്ക് നിറച്ചു കൊടുക്കുക. ഇങ്ങനെയുണ്ടാകുന്ന മാവിന്റെ പ്രത്യേകത എന്തെന്നാൽ ഇത് പ്രസ് ചെയ്യുവാനായി കൂടുതൽ ബലം കൊടുക്കേണ്ട കാര്യമില്ല.

ശേഷം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെച്ചിട്ട് അതിനുമുകളിൽ ഇവ കയറ്റി വെച്ച് ആവി കയറ്റി എടുക്കുക. അധികം സമയം ഒന്നും എടുക്കാതെ വളരെ പെട്ടെന്ന് തന്നെ ഇവ കുക്കായി കിട്ടുന്നതാണ്. ഈയൊരു രീതിയിൽ ഇടിയപ്പം ഉണ്ടാക്കി നോക്കാത്ത ആളുകൾ തീർച്ചയായും ഉടൻ തന്നെ ട്രൈ ചെയ്തു നോക്കുമല്ലോ. Video credit : gsrtg