വളരെ ഈസിയായി കിടു രുചിയിൽ ഒരു പലഹാരം.. ഒരിക്കൽ എങ്കിലും കഴിച്ചു നോക്കേണ്ട പലഹാരം.!! | Easy Evening Snack Boli Recipe

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയി ഉണ്ടാക്കി എടുക്കാവുന്ന വളരെ രുചികരമായ ഒരു മധുര പലഹാരത്തിന്റെ റെസിപ്പിയാണ്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപെടുന്ന ഈ മധുര പലഹാരം ഈസിയായി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു ബൗളിൽ 1 1/ 2 കപ്പ് മൈദ എടുക്കുക.

എന്നിട്ട് അതിലേക്ക് ആവശ്യത്തിനിന്നുള്ള ഉപ്പ്, 1/4 tsp മഞ്ഞൾപൊടി എന്നിവ ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറേശെ ആയി വെള്ളം ഒഴിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന മാവിനേക്കാൾ കുറച്ചു കൂടി ലൂസാക്കിയ രീതിയിൽ മാവ് തയ്യാറാക്കാം. മാവ് തയ്യറാക്കാനായി ഇവിടെ ഏകദേശം 3/4 കപ്പ് വെള്ളം ആണ് എടുത്തത്.

Boli Recipe

അതിനുശേഷം ഇതിലേക്ക് 1 1/2 tbsp ഓയിൽ ഒഴിച്ച് കൊടുത്ത് ഒന്നുകൂടി നല്ല സോഫ്റ്റ് ആയി മാവ് കൈകൊണ്ട് കുഴച്ചെടുക്കുക. മാവ് കുഴച്ചെടുത്ത ശേഷം അതിനു മുകളിലേക്ക് 1 tsp ഓയിൽ ഒഴിച്ച് ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. അടുത്തതായി 1 കപ്പ് കടലപ്പരിപ്പ് കഴുകി വൃത്തിയാക്കി ഒരു 8 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത് ഒരു കുക്കറിലേക്കിടുക.

എന്നിട്ട് അതിലേക്ക് 1 കപ്പ് വെള്ളം, 1 നുള്ള് ഉപ്പ്, 1 നുള്ള് മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഒരു 2 വിസിൽ വരുന്നതുവരെ കുക്കറിൽ വേവിച്ചെടുക്കുക. അതിനുശേഷം വേവിച്ചെടുത്ത പരിപ്പ് ഊറ്റിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിടുക. ബാക്കി വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. Video credit: Amma Secret Recipes