മുട്ട കൊണ്ട്‌ നോമ്പുതുറക്ക് ഉണ്ടാക്കാൻ പറ്റിയ ഏറ്റവും എളുപ്പവും രുചിയുമുള്ള ഇഫ്‌താർ സ്നാക്ക്.. ഒരു അടാർ പലഹാരം.!! | Easy Egg Iftar Snacks

നോമ്പുകാലം ആയതുകൊണ്ട് തന്നെ വ്യത്യസ്ത തരത്തിലുള്ള പലഹാരങ്ങളുടെ കൂടെ കാലഘട്ടമായി ഇത് മാറിയിരിക്കുകയാണ്. നോമ്പുതുറയും ആയി അനുബന്ധിച്ച് പല തരത്തിലുള്ള പലഹാരങ്ങളും ഈയൊരു സമയത്ത് ഉണ്ടാക്കി എടുക്കാറുണ്ട്. മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ നോമ്പുതുറയ്ക്ക് പറ്റിയ ഒരു പരിഹാര മാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ

ചെയ്യേണ്ടത് ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടാക്കുകയാണ്. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെ ണ്ണയോ സൺഫ്ലവർ ഓയിലോ ചേർത്ത് കൊടുക്കാവുന്നതാണ്. അതിനു ശേഷം വലിയ 2 സവാള അരിഞ്ഞത് ഇതിലേക്ക് ചേർത്തുകൊടുക്കണം. ഇതൊന്ന് നന്നായി വയന്ന് വന്നതിനു ശേഷം ഇതിലേക്ക് 3 പച്ചമുളക് അരച്ചത്, അൽപം ഉപ്പ്, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്തു കൊടുക്കാം. വെളുത്തുള്ളിയുടെയും

ഇഞ്ചിയുടെയും പച്ച ചുവ മാറുന്ന തുവരെ ഇതൊന്ന് നന്നായി ഇളക്കി എടുക്കാവുന്ന താണ്. അതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തുകൊടുക്കാം. അര ടീ സ്പൂൺ പെരുംജീരകം പൊടിച്ചത് മുക്കാൽ ടീസ്പൂൺ ഗരം മസാല എന്നിവയും ഇതിലേക്ക് ചേർത്തു കൊടുത്തു നന്നായി ഇളക്കി എടുക്കാം. അതിനു ശേഷം ഇതിലേക്ക് 250ഗ്രാം ചിക്കൻ എല്ലില്ലാതെ കുക്കറിൽ ഇട്ട് ഒന്ന് വേവിച്ചെടുത്തത് ഇതിലേക്ക്

ചേർത്തു കൊടുക്കാം. ചിക്കൻ കുക്കറിൽ ഇട്ട് വേവിക്കുമ്പോൾ അതിലേക്ക് മഞ്ഞൾ പ്പൊടിയും ഉപ്പും കുരുമുളകും ചേർത്ത് വേണം വേവിക്കാൻ. അതിനുശേഷം ഇത് മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ട് ഒന്ന് ചെറുതായി അടിച്ചെടുക്കുക മാത്രം ചെയ്യാം. ഇതിലേക്ക് 2 ടേബിൾ സ്പൂൺ മല്ലിയിലയും ഒരു വലിയ കറിവേപ്പിലയും ചെറുതായി നുറുക്കി അതിലേക്ക് ചേർത്തുകൊടുക്കാം. Easy Egg Iftar Snacks.. Video Credits : Fathimas Curry World