റവ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഇതിന്റെ രഹസ്യം അറിഞ്ഞാൽ റവ കൊണ്ട് ദിവസവും ഉണ്ടാക്കും.!! | Easy Dessert Recipes

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഡെസേർട്ട് ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ചു കൊണ്ട് എങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്നതും രുചി ഉള്ളതുമായ ഈ ഡെസേർട്ട് തയ്യാറാക്കാം എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാൻ എടുത്ത് അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ് നന്നായി ഒന്ന് ഉരുകി വരുമ്പോഴേക്കും ഇതിലേക്ക് ഒരു കപ്പ് റവ ചേർത്തു കൊടുക്കാം.റവ നന്നായി മൂത്തു വരുമ്പോൾ ചൂടാക്കിയ പാൽ ചേർത്ത് കൊടുത്തത് നന്നായി ഒന്ന് ഇളക്കി എടുക്കാം. ഇതിലേക്ക് ഒരു രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാം.

ഇത് തവയിൽനിന്ന് വിട്ടുവരുന്ന പരുവമാകുമന്നതുവരെ ഇത് ഒന്ന് ഇളക്കി കുറുകി എടുക്കാവുന്നതാണ്. അതിനുശേഷം തീ ഓഫ് ചെയ്തു ഇതിന്റെ ചൂട് മാറുന്നതിനായി വെക്കാം. ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഈ തവ യിലേക്ക് രണ്ട് കപ്പ് പാൽ ചേർത്തു കൊടുക്കാം. അതിനു ശേഷം ഇതിലേക്ക് ഒരു പാത്രത്തിൽ

രണ്ട് ടീസ്പൂൺ കോൺഫ്ലവർ പൊടി എടുത്തു അൽപ്പം പാൽ ചേർത്ത് മിക്സ് ചെയ്ത് ചൂടാകാൻ വെച്ചിരിക്കുന്ന പാലിലേക്ക് ചേർത്തു കൊടുക്കാം. പാൽ ഒന്ന് തിളച്ചു വരുമ്പോൾ തന്നെ ഇത് ഏകദേശം ഒന്ന് കുറുകി കിട്ടും. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit : Pepper hut