തൈരും മുളകും ഇങ്ങനെ ചെയ്തു നോക്കൂ.. ഒരിക്കൽ എങ്കിലും കഴിച്ചവർക്ക് അറിയാം ഇതിന്റെ രുചി.!! | Easy Curd Chilly For Lunch
Easy Curd Chilly For Lunch : വ്യത്യസ്തമായതും പുതിയതുമായ രുചികൾ തേടി പോകുന്നതിൽ മലയാളികൾ ഒരിക്കലും മടി കാണിക്കാറില്ല. ഇതൊരു വ്യത്യസ്തമായ രുചികൾ നമുക്ക് കണ്ടെത്താൻ സാധിക്കുന്നത് നോൺ വെജ് വിഭവങ്ങളിൽ മാത്രമല്ല തനി നാടൻ വിഭവങ്ങളിലും സാധിക്കും. ഇത്തരത്തിലുള്ള ഒരു വിഭവത്തെ പരിചയപ്പെടാം.
തൈരും പച്ചമുളക് ആണ് ഈ വിഭവത്തിലെ താരം. ഈ റെസിപ്പിയുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ തൈര് നമ്മൾ ചൂടാക്കേണ്ടി വരുന്നതേയില്ല എന്നതാണ്. തൈരും പച്ചമുളക് ഉപയോഗിച്ചുള്ള ഈ കിടിലൻ ഐറ്റം എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് തൈര് എടുക്കുക. പേരിൻറെ അളവ് കൃത്യമായി പറയാൻ കഴിയില്ല.
കാരണം നിങ്ങൾ എടുക്കുന്ന മുളകിന്റെ എണ്ണത്തിന്റെയും എരുവിന്റെയും അടിസ്ഥാനത്തിലാണ് ഇത് നിശ്ചയിക്കേണ്ടത്. ഒരുപാട് പുളിയുള്ള തൈരും ഒട്ടും പുളിയില്ലാത്ത തൈരും ഈ കറി ഉണ്ടാക്കാൻ ഉപയോഗിക്കരുത്. തൈര് ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം അതിലേക്ക് കാൽ ടീസ്പൂൺ പഞ്ചസാരയും അല്പം ഉപ്പും ചേർക്കുക. ഉപ്പിനെ ബാലൻസ് ചെയ്യാനാണ് പഞ്ചസാര ചേർക്കുന്നത്.
ഇനി മറ്റൊരു ചീനച്ചട്ടി തീയിൽ വച്ച് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി എന്ന് ഉറപ്പാക്കിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഉലുവ ഒരു ടേബിൾസ്പൂൺ കടുക് എന്നിവ ഇടുക. രണ്ടും പൊട്ടിയതിനു ശേഷം കേറി വെച്ചിരിക്കുന്ന മുളക് ഇടുക. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. Video credit : Sree’s Veg Menu