തേങ്ങയും ചെറുപ്പഴവും കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ചായ തിളക്കുമ്പോഴേക്കും കടി റെഡി!! | Easy Coconut Banana Snack Recipe

Tasty Coconut Banana Snack Recipe Malayalam : വൈകുന്നേരം ചായക്കൊപ്പം പലഹാരം ഇല്ലെങ്കിൽ ഒരു രസമില്ല അല്ലേ.. ഉണ്ടാക്കാനുള്ള മടി വിചാരിച്ചു കൊണ്ട് ഇനിയിരിക്കേണ്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരവും കൊണ്ടാണ് ഇത്തവണത്തെ വരവ്. വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം.

  1. ചെറുപഴം – 3 എണ്ണം
  2. തേങ്ങാ ചിരകിയത് – അരക്കപ്പ്
  3. ഗോതമ്പ് പൊടി – അരക്കപ്പ്
  4. പഞ്ചസാര – 3 ടേബിൾ സ്പൂൺ
  5. ഏലക്ക പൊടി – 1 ടീസ്‌പൂൺ
  6. നല്ല ജീരകപ്പൊടി – 1 ടീസ്പൂണ്
Coconut Banana Snack

നന്നായി പഴുത്ത ചെറുപഴം തേങ്ങയും പഞ്ചസാരയും ചേർത്തു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് ഗോതമ്പ് പൊടി ചേർത്തു വീണ്ടും അരച്ചെടുക്കുക. പിന്നീട് 3 ടേബിൾ സ്പൂൺ വെള്ളവും ഏലക്കാപൊടിയും ജീരക പൊടിയും ചേർത്തു വീണ്ടും നന്നായി മിക്സ് ചെയ്യുക. ഒരു ഉണ്ണിയപ്പ ചട്ടിയെടുത്തു പാകത്തിന് എണ്ണ ഒഴിക്കുക.

മീഡിയം ഫ്ളെയ്മിൽ ഇട്ട ശേഷം എണ്ണ നന്നായി ചൂട് ആയാൽ ഓരോ കുഴിയിലേക്കും ഓരോ സ്പൂൺ മാവ് കോരിഴൊയിക്കുക. വെന്ത് തുടങ്ങിയാൽ സ്പൂൺ ഉപയോഗിച്ച് ഉണ്ണിയപ്പം മറിച്ചിടുക. ഗോൾഡൻ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ ഉണ്ണിയപ്പം തയ്യാർ. ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.. Video Credit : Remya’s food corner