ഇതൊന്നു പുരട്ടിയാൽ മതി ഏത് മൺചട്ടിയും നോൺസ്റ്റിക് പോലെ മയക്കി എടുക്കാം.. വെറും ഒറ്റ ദിവസം മാത്രം മതി.!! | Easy claypot seasoning kitchen tips

Easy claypot seasoning kitchen tips in malayalam : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ വീടുകളിൽ മൺചട്ടികൾ ഉപയോഗിച്ച് വരുന്നുണ്ട്. കടയിൽ നിന്നും വാങ്ങുന്ന ചട്ടികൾ മിക്കപ്പോഴും മയക്കി എടുക്കാനാണ് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകാറുള്ളത്. അതിന് ഒരു പരിഹാരം എന്നോണം വളരെ എളുപ്പത്തിൽ മൺചട്ടി മയക്കിയെടുക്കാൻ ഉപയോഗിക്കാവുന്ന ഒരു ട്രിക്ക് അറിഞ്ഞിരിക്കാം. അതിനായി ആദ്യം ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ കഞ്ഞിവെള്ളം നിറച്ച് അതിലേക്ക് ചട്ടി ഇറക്കി വയ്ക്കുക.

എത്ര സമയം വെക്കാൻ സാധിക്കുമോ അത്രയും സമയം ചട്ടി ഈ രീതിയിൽ വെക്കാനായി ശ്രമിക്കുക. കഞ്ഞി വെള്ളത്തിൽ നിന്നും എടുക്കുന്ന ചട്ടി കുറച്ച് കടലപ്പൊടി ഇട്ട് നല്ലതുപോലെ ഉരച്ചു കഴുകി എടുക്കാവുന്നതാണ്. അതിനുശേഷം ചട്ടിയിലേക്ക് ഒരു ഉണ്ട പുളി, രണ്ട് ടീസ്പൂൺ ചായപ്പൊടി, വെള്ളം എന്നിവ ഒഴിച്ച് സ്റ്റൗ ഓൺ ചെയ്തു നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. നല്ല വെയിലുള്ള സമയമാണെങ്കിൽ സൂര്യപ്രകാശത്ത് വച്ചും ഇതേ രീതിയിൽ ചട്ടി മയക്കി എടുക്കാവുന്നതാണ്.

Easy claypot seasoning kitchen tips

വെള്ളം നല്ലതുപോലെ തിളച്ച് ഒന്ന് കുറുകി വരുമ്പോൾ അതിലേക്ക് ഒരു ഇൻഗ്രീഡിയന്റ് കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. അതായത് ഒരു മിക്സിയുടെ ജാറിൽ ഒരു പിടി കറിവേപ്പില ഇട്ട് നല്ലതുപോലെ അരച്ചെടുത്ത് അതാണ് ചേർക്കേണ്ടത്. കറിവേപ്പില കൂടി ചേർത്ത് വെള്ളം നല്ലതുപോലെ വറ്റി വരാറാകുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ചട്ടി വെള്ളത്തിൽ ഒന്നുകൂടി കഴുകിയെടുത്ത് അതിലേക്ക് നല്ലെണ്ണ ഒഴിച്ച് എല്ലാ ഭാഗത്തും നല്ലപോലെ

ഒരു ബ്രഷ് ഉപയോഗിച്ച് തേച്ചു കൊടുക്കുക. ശേഷം ചട്ടി സ്റ്റൗവിൽ വെച്ച് എണ്ണ മുഴുവനായും വലിയിപ്പിച്ചെടുക്കണം. അതിലേക്ക് അല്പം സവാള ചെറുതായി നുറുക്കിയത് കൂടി ചേർത്ത് ഒന്ന് വഴറ്റി എടുക്കാവുന്നതാണ്. ഇത്രയും ചെയ്തു കഴിയുമ്പോൾ ഒരു നോൺസ്റ്റിക് ചട്ടിയുടെ അത്രയും മിനുസത്തിൽ മൺചട്ടി ആയിട്ടുണ്ടാകും. ശേഷം നിങ്ങൾക്ക് ആവശ്യമുള്ളത് എന്തും ഈ ഒരു മൺചട്ടിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. Video credit : Ansi’s Vlog

Rate this post