ചക്കക്കുരുവും മുട്ടയും ഇനി ഇങ്ങനെ ചെയ്‌തു നോക്കൂ.. ഇനിയൊരു ചക്കക്കുരു പോലും നിങ്ങൾ വെറുതെ കളയില്ല!

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ചക്കക്കുരുകൊണ്ട് ഉണ്ടാക്കാവുന്ന ടേസ്റ്റിയായിട്ടുള്ള ഒരു കിടിലൻ വിഭവത്തിന്റെ റെസിപ്പിയാണ്. ഇത് ചോറിനൊപ്പവും അല്ലെങ്കിൽ വൈകീട്ട് ചായക്കൊപ്പവും കഴിക്കാവുന്ന ഒരു ഐറ്റമാണിത്. ചക്കക്കുരുവും മുട്ടയും ഉപയോഗിച്ചാണ് നമ്മൾ ഇത് ഉണ്ടാക്കി എടുക്കുന്നത്.

അപ്പോൾ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് ഏകദേശം നാൽപത് ചക്കക്കുരുവാണ്. ആദ്യം ഒരു ബൗളിലേക്ക് ചക്കക്കുരു തോലുകളഞ്ഞ് വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞെടുത്തത് എടുക്കുക. എന്നിട്ട് അതിലേക്ക് 1 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. പിന്നീട് ഇതിലേക്ക് 1/4 tsp മഞ്ഞൾപൊടി, 1/4 tsp ഗരംമസാല, 1tsp മുളക്പൊടി,

3 തണ്ട് കറിവേപ്പില അരിഞ്ഞത്, 2 tbsp തൈര്, 3/4 tsp ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, 2 tbsp അരിപൊടി, ഫുഡ് കളർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. അതിനുശേഷം ഇതെല്ലാം കൂടി കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി ഇതിൽ മസാല നല്ലപോലെ പിടിക്കുവാൻ ഏകദേശം 1/2 മണിക്കൂർ മാറ്റിവെക്കാം. അതിനുശേഷം ഇത് ചൂടുള്ള എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

അതിനായി ചൂടായ പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ മസാലപുരട്ടി വെച്ചിരിക്കുന്ന ചക്കക്കുരു കുറേശെ ആയി കൈലുകൊണ്ട് ഇട്ടുകൊടുക്കാവുന്നതാണ്. തീ നല്ലപോലെ കുറച്ചുവേണം ഇത് ഫ്രൈ ചെയ്തെടുക്കുവാൻ. ബാക്കി വീഡിയോ കാണൂ. Video credit: Ladies planet By Ramshi