പഞ്ഞി പഞ്ഞി അപ്പം!! രുചി അറിഞ്ഞാ ഇനി എന്നും രാവിലെ ഇതായിരിക്കും.. പച്ചരി കൊണ്ട് പഞ്ഞി പോലൊരു അപ്പം.!! | Easy breakfast sannas recipe

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് പഞ്ഞിപോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പിയാണ്. അതിലേക്ക് ആവശ്യമായ അരി എടുത്ത് കുതിർക്കാൻ വെക്കുക. അതിനായി 250 ml ന്റെ രണ്ടു കപ്പ് പച്ചരി ആണ് എടുക്കേണ്ടത്. ഇതിലേക്ക് 2 tsp ഉഴുന്നു പരിപ്പ് ചേർത്ത് കൊടുക്കുക. അതിനു ശേഷം നല്ലതുപോലെ കഴുകിയെടുക്കുക. ഒരു മൂന്ന് നാല് മണിക്കൂർ വെള്ളം ഒഴിച്ച്‌ കുതിർക്കാൻ വെച്ച ശേഷം

ഇത് അരച്ചെടുക്കനായി ഒരു ജാറിലേക്ക് ചേർക്കുക. രണ്ടു പ്രാവശ്യമായിട്ടാണ് ഇത് അരച്ചെടുക്കുന്നത്. ഇതിലേക്ക് അല്‌പം ചോറും കൂടി ചേർത്ത് അരക്കുക. രണ്ടും നല്ലൊരു പേസ്റ്റ് രൂപത്തിൽ വേണം അരച്ച് എടുക്കാൻ. ഇതുപോലെ തന്നെ ബാക്കിയുള്ളതും അരക്കണം. അരിയും ചോറും ഒരു tsp പഞ്ചസാരയും ശേഷം യീസ്റ്റും ചേർത്തു കൊടുക്കുക. എന്നിട്ട് കുറച്ച വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

അരച്ച ശേഷം മാവ് മിക്സ് ചെയ്ത് എടുക്കുക. ദോശ മാവിനേക്കാളും കുറച്ച് ലൂസ് ആയിട്ടാണ് മാവ് വേണ്ടത്. 4,5 മണിക്കൂർ മാവ് പൊങ്ങി വരാനായി മാറ്റി വെക്കുക. പൊങ്ങി വന്നതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് പതുകെ മിക്സ് ചെയ്ത് എടുക്കുക. ഇത് ചുട്ടെടുക്കാൻ വേണ്ടി ചെറിയ സ്റ്റീലിന്റെ ഒരു ബൗൾ എടുത്ത് അതിലേക്ക് മാവ് ഒഴിക്കുക. ഇത് ഒരു ഇഡലി പാത്രത്തിൽ അടച്ചു വെച്ച് 5 mt ആവി കേറ്റി എടുക്കുക.

ഹൈ ഫ്ളയിം തന്നെ വേവിക്കുക. അങ്ങിനെ നമ്മുടെ സന്നാസ് പലഹാരം റെഡി യായിട്ടുണ്ട്. തയ്യാറാകുന്ന വിധം വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.. Easy breakfast sannas recipe. Video credit : Eva’s world