രാവിലെ ഇനി എന്തെളുപ്പം!! പുട്ടു പോലും മാറി നിൽക്കുന്ന ഒരു ഉഗ്രൻ ബ്രേക്ക്ഫാസ്റ്റ്.. ഇതറിയാൻ ഒത്തിരി വൈകി പോയല്ലോ!! | Easy Breakfast Recipes

വ്യത്യസ്ത രുചിയിലും ഗുണത്തിലും ഉള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ അധികവും ആളുകൾ. വളരെയധികം ആരോഗ്യഗുണം ഉള്ളതും എന്നാൽ ആർക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതുമായ ഒരു എളുപ്പവഴിയിൽ ഉള്ള പ്രഭാതഭക്ഷണം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് സ്റ്റൗ ഓണ് ആക്കി ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് അൽപ്പം നെയ്യ് ഒഴിച്ചു കൊടുക്കാം. ശേഷം അര ടിസ്പൂണ് കടുക് ഇട്ട് നന്നായി ഒന്ന് പൊട്ടിച്ചെടുക്കാം. കടുക് പൊട്ടി വരുമ്പോഴേക്കും ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന കറിവേപ്പില, ഒരു ചെറിയ ഇഞ്ചി അരിഞ്ഞത് വലിയ സവാള പകുതി മുറിച്ചെടുത്ത്

അരിഞ്ഞതും എന്നിവ ചേർത്ത് കൊടുക്കാം. ഇത് നന്നായി ഒന്ന് ഇളക്കി എടുക്കാം. രണ്ടോ മൂന്നോ മിനിറ്റ് ഇളക്കിയെടുത്ത് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, എരിവിന് അനുസരിച്ചുള്ള പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് കുറച്ചു കാരറ്റ് അരിഞ്ഞതും ഇട്ടതിനുശേഷം ഇതിലേക്ക് ഒരു കപ്പോളം

ഗോതമ്പുപൊടി ചേർത്തു കൊടുക്കാം. ഇത് രണ്ടോ മൂന്നോ മിനിറ്റ് ഇളക്കി എടുക്കാം. അതിനുശേഷം പാനിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. പുട്ടുപൊടി കുഴിച്ചെടുക്കുന്നത് പോലെ കുറേശ്ശെ വെള്ളം ചേർത്ത് ഇത് കുഴച്ച് എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെ എന്നറിയാൻ വീഡിയോ കാണുക. Video credit : Pachila Hacks