അരി അരക്കണ്ട, ചോറ്, അവൽ, ഒന്നും ഇല്ലാതെ 1 മണിക്കൂർ കൊണ്ട് ഇതാ പഞ്ഞി പോലത്തെ പാലപ്പം.!! | Easy Breakfast Palappam Recipe

Easy Breakfast Palappam Recipe in Malayalam : നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ബ്രേക്ക്‌ഫാസ്റ്റ് കോംബോ ആണ് ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. പഞ്ഞി പോലെ സോഫ്റ്റ്‌ ആയ പാലപ്പവും ഫിഷ് മോളിയും. പാലപ്പം ഉണ്ടാക്കാനായി ഒരു കപ്പ്‌ വറുത്ത അരിപ്പൊടി, ഒരു കപ്പ്‌ വെള്ളം എന്നിവ ചേർത്ത് ഇളക്കുക. ഒരു പാനിൽ കാൽ കപ്പ്‌ വറുത്ത അരിപ്പൊടി ഇട്ടിട്ട് മുക്കാൽ കപ്പ്‌ വെള്ളം ഒഴിച്ച് മിക്സ്‌ ചെയ്തിട്ട് ചെറിയ തീയിൽ കുറുക്കി കപ്പി കാച്ചാം.

അതിന് ശേഷം ഒരു മിക്സിയുടെ ജാറിൽ അരിപ്പൊടി കലക്കിയതും കപ്പി കാച്ചിയത് തണുത്തതും ഇടാം. ഒപ്പം അര കപ്പ് തേങ്ങ, അര സ്പൂൺ യീസ്റ്റ്, ഒരു സ്പൂൺ പഞ്ചസാര, ഒരു സ്പൂൺ വെളിച്ചെണ്ണ, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് മാവ് കലക്കി വയ്ക്കണം. ഈ മാവ് ഒരു മണിക്കൂറിന് ഉള്ളിൽ പുളിച്ചു പൊങ്ങും. ഇത് അപ്പച്ചട്ടിയിൽ ഒഴിച്ച് ചുറ്റിച്ച് അപ്പം ഉണ്ടാക്കി എടുക്കാം. പാലപ്പത്തിന്റെ ഒപ്പം കഴിക്കാവുന്ന സൂപ്പർ കോമ്പോ ആണ് ഫിഷ് മോളി. അതിനായി അര കിലോ മീൻ കഴുകി എടുക്കുക.

Easy Breakfast Palappam Recipe

ഒരു പാത്രത്തിൽ ഒരു സ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ സ്പൂൺ മുളകുപൊടി, നാല് സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർക്കാം. ഒപ്പം ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും. മീൻ എല്ലാം നന്നായി മസാല പുരട്ടിയിട്ട് അര മണിക്കൂറിനു ശേഷം എണ്ണയിൽ വറുത്തെടുക്കാം. മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കിയിട്ട് കറുകപട്ട, ഗ്രാമ്പു, ഏലയ്ക്ക അര സ്പൂൺ ഉലുവ, വെളുത്തുള്ളി, ഇഞ്ചി, പത്ത് ചെറിയ ഉള്ളി, മീഡിയം സൈസ് സവാള, ആറ് പച്ചമുളക്, കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് വഴറ്റാം.

കുരുമുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എന്നിവ ചേർത്തിട്ട് തേങ്ങാപ്പാല് എന്നിവ ചേർത്തിട്ട് മീൻ കഷ്ണങ്ങൾ ഇടം. ഒരു തക്കാളി മുറിച്ച് ഇട്ടിട്ട് അടച്ച് വച്ചു വേവിക്കണം. ഇതിന്റെ ഒപ്പം കശുവണ്ടി പേസ്റ്റ് കൂടി ചേർക്കാം. അവസാനമായി അര സ്പൂൺ വീതം ഗരം മസാല, പെരുംജീരകം പൊടിച്ചത്, ഒരു കപ്പ് ഒന്നാം പാല് എന്നിവ ചേർത്തത്തിന് ശേഷം തീ ഓഫ് ചെയ്യാം. എന്നിട്ട് മാത്രം അൽപ്പം നാരങ്ങാനീരും, വെളിച്ചെണ്ണയും ചേർക്കം. Video credit : Fathimas Curry World

Rate this post