ബീറ്റ്‌റൂട്ടും മുട്ടയും ഇതുപോലെ മിക്സിയിൽ ഒന്ന് അടിച്ചെടുത്തു നോക്കൂ; ഇതുവരെ അറിയാതെ പോയല്ലോ!! | Easy Beetroot egg Recipe
Easy Beetroot egg Recipe: ബീറ്റ്‌റൂട്ടും, മുട്ടയും ഇതുപോലെ മിക്സിയിൽ ഒന്നടിച്ചെടുത്തു നോക്കൂ.. ബീറ്റ്‌റൂട്ട് വീട്ടിൽ ഉണ്ടായിട്ടും ഈ ഒരു ട്രിക് ഇത്രേം നാൾ അറിയാതെ പോയല്ലോ എന്റെ ഈശ്വരാ.. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ബീറ്റ്‌റൂട്ട് കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരു അടിപൊളി കേക്കിന്റെ റെസിപ്പിയാണ്.
ബീറ്റ്‌റൂട്ട് കൊണ്ട് കാണാൻ നല്ല ഭംഗിയുള്ള ടേസ്റ്റിയായ സോഫ്റ്റ് കേക്ക് തയ്യാറാകുന്നത് എങ്ങിനെയെന്ന് നോക്കാം. അതിനായി 2 ബീറ്റ്‌റൂട്ട് കഴുകി വൃത്തിയാക്കി തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. എന്നിട്ട് അതിലേക്ക് 3 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് പഞ്ചസാര, 1/2 കപ്പ് ഓയിൽ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
ഇനി ഇത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. അതിനുശേഷം ഇതിലേക്ക് 1 1/2 കപ്പ് ഗോതമ്പുപൊടി, 1 tsp ബേക്കിംഗ് പൗഡർ, 1 നുള്ള് ഉപ്പ് എന്നിവ അരിച്ചു ചേർക്കുക. ഇനി ഇതെല്ലാംകൂടി നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് 1/2 tsp വിനാഗിരി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. അടുത്തതായി കേക്ക് ഉണ്ടാക്കാനായി കേക്കിന്റെ പാത്രം എടുത്ത് അതിൽ അൽപം എണ്ണയോ ബട്ടറോ ബ്രഷുകൊണ്ട് തടവികൊടുക്കുക.
എന്നിട്ട് ഇതിലേക്ക് ബട്ടർ പേപ്പർ വെച്ചുകൊടുക്കാം. അതിനുശേഷം നേരത്തെ തയ്യാറാക്കിയ ബാറ്റർ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതിലെ എയർ ബബിൾസ് പോകാനും സോഫ്റ്റ് ആകാനും നല്ലപോലെ തട്ടി കൊടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ.