5 മിനിട്ടിൽ 3 ചേരുവ കൊണ്ട് ഒരു കിടു പലഹാരം 👌😋 ഒരിക്കൽ ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതു തന്നെ ആകും 😋👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് മൂന്നോ നാലോ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കുന്ന ടേസ്റ്റിയായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയോ രാത്രി ഡിന്നർ ആയോ കഴിക്കാവുന്ന കിടു സ്നാക്ക് ആണ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 5 ചെറുപഴമാണ്. ഇനി ഇതിന്റെ തൊലിയെല്ലാം ഉരിഞ്ഞുകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി എടുക്കാം. അടുത്തതായി ചൂടായ ഒരു പാനിലേക്ക്

1 tbsp നെയ്യ് ചേർത്ത് ചൂടാക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന പഴം ചേർത്തു കൊടുക്കാം. പഴം വെന്തുടയുന്നതുവരെ ഇളക്കികൊടുക്കുക. അടുത്തതായി ഇതിലേക്ക് 2 tbsp പഞ്ചസാര ചേർത്തുകൊടുത്ത് നല്ലപോലെ ഇളക്കിയെടുക്കുക. ഇനി ഇതിലേക്ക് 1/4 tsp ഏലക്കായ പൊടി ചേർത്ത് ഇളക്കുക. പഴമൊക്കെ വെന്തുടഞ്ഞു കഴിഞ്ഞാൽ തീ ഓഫാക്കി ചൂടാറാൻ വെക്കാം. അടുത്തതായി ഒരു ബൗളിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക.

ഇനി ഇതിലേക്ക് 1 tbsp പഞ്ചസാര ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. ഇനി അടുത്തതായി നമുക്ക് ആവശ്യമായിട്ടുള്ളത് ബ്രഡ് ആണ്. നമുക്ക് ആവശ്യമുള്ള ബ്രഡ് എടുക്കാം. ഇനി ഒരു ബ്രഡ് എടുത്ത് ടിന്നിന്റെ മൂടികൊണ്ട് റൗണ്ട് ഷേപ്പിൽ കട്ട്ചെയ്തെടുക്കുക. ഇനി ഓരോ ബ്രഡ് എടുത്ത് അതിനുമുകളിൽ അൽപം ചീസ് വെച്ചുകൊടുക്കാം. അടുത്തതായി ഇതിനുമുകളിലേക്ക് 1 tbsp തയാറാക്കിയ പഴത്തിന്റെ മിക്സ് വെച്ചുകൊടുക്കാം. അതിനുമുകളിൽ അൽപം

ചീസുകൂടി വെച്ചുകൊടുക്കുക. ഇനി മറ്റൊരു ബ്രഡിന്റെ കഷ്ണത്തിൽ അൽപം മുട്ട ബീറ്റ് ചെയ്തത് തേച്ചുകൊടുത്ത് ഇതിന്റെയെല്ലാം മുകളിൽ വെച്ചുകൊടുക്കുക. എന്നിട്ട് രണ്ട് ബ്രഡുംകൂടി അമർത്തി യോജിപ്പിച്ചെടുക്കുക. അടുത്തതായി ചൂടായ ഒരു പാനിലേക്ക് 2 tbsp ഓയിൽ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് ഉണ്ടാക്കിവെച്ച ബ്രഡ്‌റോൾ മുട്ടയിൽ മുക്കി പാനിലേക്ക് വെച്ചുകൊടുത്ത് മുരിയിപ്പിച്ചെടുക്കാം. അങ്ങിനെ പലഹാരം റെഡി. Video credit: Amma Secret Recipes

Rate this post