വെറും 5 മിനിട്ടിൽ സ്കൂളിൽ കൊടുത്തു വിടാനും വരുമ്പോൾ കഴിക്കാനും പറ്റിയ ഒരു കിടു വിഭവം.!! | Easy Banana Bread Evening Snack Recipe

Easy Banana Bread Evening Snack Recipe Malayalam : കുട്ടികൾക്കു കൊണ്ടു പോകാനും ഈവെനിംഗ് സ്നാക്ക്സ് ആയി കൊടുക്കാനും പറ്റുന്ന വളരെ സിംപിൾ ആയ ഒരു റെസിപ്പി നോക്കൂ! മാവ് തയ്യാറാകാനായി രണ്ട് ചെറിയ പഴം തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു ഒരു മിക്സർ ജാറിലേക്ക് ഇടുക. ഇതിലേക്ക് അര കപ്പ് ഗോതമ്പു പൊടിയും അതെ അളവിൽ പാലും രണ്ടു ടേബിൾസ്പൂൺ പഞ്ചസാരയും ( മധുരമനുസരിച് ഇഷ്ടമുള്ള അളവിൽ ചേർക്കാവുന്നതാണ് )

അര ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് നന്നായി തരിയില്ലാതെ പേസ്റ്റ് പരുവത്തിൽ അരച്ച് ഒരു ബൗളിലേക്ക് മാറ്റുക. സ്നാക്ക് തയ്യാറാക്കാൻ ആയി 4 ബ്രെഡ് ( സ്നാക്കിന്റെ എണ്ണം അനുസരിച്ചു ബ്രെഡ് എടുക്കാവുന്നതാണ് ) അരികു കളയുക. ഒരു ബ്രെഡ് എടുത്ത് ഇഷ്ടമുള്ള ജാം ചേർക്കുക. കുട്ടികളുടെ ഇഷ്ടമാനുസരിച് പൈൻഅപ്പിൾ ജാമോ, സ്ട്രോബെറി ജാമോ മിക്സഡ് ജാമോ ഉപയോഗിക്കാം. മറ്റൊരു ബ്രെഡ് അതിനു മുകളിൽ കവർ ചെയ്ത് വെക്കുക. നെടുകെ മുറിച്ചു രണ്ടാകുക.

Banana Bread

ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കാവുന്നതാണ്. എല്ലാ ബ്രെഡും ഇത് പോലെ ചെയ്തെടുക്കാം. ഒരു പാനിൽ അല്പം എണ്ണ ചൂടാക്കുക. തയാറാക്കി വെച്ച ബ്രെഡ് എല്ലാം മാവിൽ മുക്കിയെടുക്കാം. എണ്ണയിൽ രണ്ട് വശവും നന്നായി മൊരിയുന്ന വരെ ഫ്രൈ ചെയ്യുക. കുറഞ്ഞ എണ്ണയിൽ എല്ലാ വശവും ഓരോന്നായി മൊരീച്ച് എടുക്കാവുന്നതാണ്. മുക്കി പൊരിക്കേണ്ട കാര്യമില്ലാത്തതിനാൽ അധികം എണ്ണയുടെ ആവശ്യമില്ല. കുറഞ്ഞ സമയം കൊണ്ട്, വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തമായ വിഭവമാണിത്.

എരിവില്ലാത്തതിനാൽ കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടമായിരിക്കും. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ റെസിപ്പി തീർച്ചയായും ട്രൈ ചെയ്യുമല്ലോ! എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : Amma Secret Recipes