10 മിനിട്ടിൽ ഒരു കിടിലൻ ചായക്കടി.. ഞൊടിയിടയിൽ തയ്യാറാക്കാം ടേസ്റ്റിയായ ഒരു അടിപൊളി സ്നാക്ക്.!! | Easy Evening Snack

Easy Evening Snack Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പിയാണ്. വീട്ടിലുള്ള വളരെ കുറച്ചു വേരുവകൾ കൊണ്ട് ആർക്കും ഈസിയായി ഉണ്ടാക്കാവുന്നതേ ഉള്ളൂ.. അപ്പോൾ ടേസ്റ്റിയായ ഈ ചായക്കടി എങ്ങിനെയാണ് പെട്ടെന്ന് ഉണ്ടാക്കുന്നത് എന്ന് നമുക്കു നോക്കാം.

  1. Boiled Potato – 3 Nos
  2. Rava – 1 tbsp
  3. Maida – 1 tbsp
  4. Rice flour – 2 tbsp
  5. Chilli powder – 1/2 tsp
  6. Turmeric powder – 1/4 tsp
  7. Pepper powder – 1/4 tsp
  8. Salt To Taste
  9. Oil
  10. Chopped Curry leaves

ആദ്യം 3 ഉരുളകിഴങ്ങ് പുഴുങ്ങിയെടുത്ത് തോലെല്ലാം കളഞ്ഞു ഒരു പാത്രത്തിലേക്ക് ഇടുക. എന്നിട്ട് ഉരുളകിഴങ്ങ് നല്ലപോലെ ഉടച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് 1 tbsp റവ, 1 tbsp മൈദ, 2 tbsp അരിപൊടി, 1/2 tsp മുളക്പൊടി, 1/4 tsp മഞ്ഞൾപൊടി, 1/4 tsp കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ചു കറിവേപ്പില അരിഞ്ഞത് എന്നിവ ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്‌ത്‌ കുഴച്ചെടുക്കുക. എന്നിട്ട് കയ്യിൽ അല്‌പം എണ്ണ തേച്ച്

കുറച്ചു മാവ് എടുത്ത് കയ്യിൽ നീളത്തിൽ ഉരുട്ടിയെടുക്കുക. വിരലിന്റെ ആകൃതിയിൽ നമുക്കിത് ഉരുട്ടിയെടുക്കാവുന്നതാണ്. ഇനി ഇത് ഫ്രൈ ചെയ്തെടുക്കുവാൻ പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഇത് ഇട്ടുകൊടുക്കാവുന്നതാണ്. ഗോൾഡൻ ബ്രൗൺ കളർ ആയി വരുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്. അങ്ങിനെ വളരെ പെട്ടെന്ന് ടേസ്റ്റിയായ സ്നാക്ക് റെഡി. Video credit: Amma Secret Recipes