
ദോശകല്ലിൽ ദോശ ഒട്ടിപിടിക്കുന്നുണ്ടോ.? എങ്കിൽ ഇങ്ങനെ ചെയ്താൽ മതി; 10 അടിപൊളി കിച്ചൻ ടിപ്‌സുകൾ.!!
അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന കുറച്ച് ടിപ്സുകൾ നമുക്ക് നോക്കാം. അടുക്കള ഒരു വീടിന് അത്യാവശ്യമായ ഘടകമാണല്ലോ. ദിവസവും അടുക്കള ഉപയോഗിക്കുന്ന നമുക്ക് പറ്റുന്ന കുറച്ച് കിടിലൻ ടിപ്സുകളെ പറ്റി അറിയാം. ആദ്യമായിട്ട് നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ് ദോശ കല്ലിൽ നിന്നും ദോശ എടുക്കുമ്പോൾ അടിയിൽ പിടിക്കുന്നത്.
ഇതിനായി ആദ്യം ദോശ ഒഴുക്കുന്നത് മുമ്പായിട്ട് കല്ലിൽ ലേക്ക് കുറച്ച് പുളി പിഴിഞ്ഞ് എല്ലായിടത്തും പുരട്ടി അതിനുശേഷം ഒരു മുട്ട കൂടി അതിലേക്കിട്ട് ചിക്കി എടുക്കുക. എന്നിട്ട് കല്ലിൽ എണ്ണ പുരട്ടി ദോശ ചുട്ട് എടുക്കുകയാണെങ്കിൽ ദോശ നിഷ്പ്രയാസം കോരി എടുക്കാവുന്നതാണ്. ഇനി അടുത്തതായി ഉപയോഗിക്കാൻ പറ്റുന്ന ഒരു രീതിയാണ് ഒരു സവാള നടുവേ കണ്ടതിനുശേഷം
എണ്ണയിൽ മുക്കി എണ്ണ ദോശ കല്ലിൽ പുരട്ടുക. ശേഷം മാവ് ഒഴിച്ച് കോരിയെടുത്തു നോക്കൂ. കൂടാതെ ഇതുപോലെ തന്നെ പകുതി ഉരുളക്കിഴങ്ങ് എടുത്ത് എണ്ണയിൽ പുരട്ടി ആ എണ്ണ ദോശക്കല്ലിൽ പുരട്ടി കോരിയെടുത്തു നോക്കൂ. കൂടാതെ സബോള അരിയുമ്പോൾ കണ്ണുനീറുന്നത് മറ്റൊരു പ്രശ്നമാണ്. അതിനായി സവാള കട്ട് ചെയ്തിട്ട് കുറച്ചു വിനഗർ എല്ലായിടത്തും ഒന്നു
ഒഴിച്ചിട്ട് സബോള കണ്ടിച്ചു നോക്കൂ. അടുത്തതായി നാം നേരിടുന്ന ഒരു പ്രശ്നമാണ് പഞ്ചസാര പാത്രത്തിനുള്ളിൽ ഉറുമ്പ് കയറുന്നത്. അതിനുള്ളിലേക്ക് രണ്ടുമൂന്ന് ഗ്രാമ്പൂ ഇട്ട് പാത്രം അടച്ചുവെച്ച് നോക്കൂ ഉറുമ്പ് വരാനുള്ള സാധ്യത വളരെ കുറവാണ്. കൂടുതൽ ടിപ്സുകൾ ക്കായി വീഡിയോ കണ്ടു നോക്കൂ. Video Credits : Vichus Vlogs